
യൂറോക്കപ്പ്: സ്പെയിനിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ഫൈനലിൽ
സ്വന്തം ലേഖകൻ
ബെൽഗ്രേഡ് : യൂറോകപ്പിൽ സെമി ഫൈനൽ മത്സരത്തിൽ സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു.
പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മത്സരത്തിനൊടുവിലാണ് കെല്ലിനിയും സംഘവും ഫൈനലിലേക്ക് പ്രവേശിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റലി 4-2 എന്ന സ്കോറിന് സ്പെയിനിനെ പരാജയപ്പെടുത്തി
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്.
ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ട് – ഡെൻമാർക്ക് മത്സര വിജയിയെ 11 ന് നടക്കുന്ന ഫൈനലിൽ ഇറ്റലി നേരിടും.
Third Eye News Live
0