play-sharp-fill
യൂറോക്കപ്പിൽ ജർമ്മനിയെ വീഴ്ത്തി ഫ്രാൻസ്: ഹങ്കറിയെ തകർത്ത് പോർച്ചുഗൽ; ജൂൺ 16 ന് മൂന്നു മത്സരങ്ങൾ

യൂറോക്കപ്പിൽ ജർമ്മനിയെ വീഴ്ത്തി ഫ്രാൻസ്: ഹങ്കറിയെ തകർത്ത് പോർച്ചുഗൽ; ജൂൺ 16 ന് മൂന്നു മത്സരങ്ങൾ

തേർഡ് ഐ സ്‌പോട്‌സ്

ഫ്രാങ്ക്ഫുട്ട്: യൂറോക്കപ്പിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ജർമ്മനിയെ വീഴ്ത്തി ഫ്രാൻസ്. മാറ്റ് ഹമ്മൽസിന്റെ സെൽഫ് ഗോളിൽ ജർമ്മിനിയെ ഫ്രാൻസ് വീഴ്ത്തിയപ്പോൾ, പെനാലിറ്റി അടക്കം റൊണാൾഡോ നേടിയ ഡബിളിന്റെ ബലത്തിലാണ് ഹങ്കറിയെ പോർച്ചുഗൽ തുരത്തിയത്.

ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിലാണ് പോർച്ചുഗല്ലും ഹങ്കറിയും തമ്മിൽ ഏറ്റുമുട്ടിയത്. ആക്രമണ ഫുട്‌ബോളിൽ ലോകത്തിലെ അതികായന്മാരായ പോർച്ചുഗല്ലിനെ പ്രതിരോധിച്ച് നിൽക്കുകയായിരുന്നു ഹങ്കറി. 84 ആം മിനിറ്റ് വരെ പോർച്ചുഗല്ലിനെയും റൊണാൾഡോയെയും പിടിച്ചു നിർത്തിയ ഹങ്കറിയ്ക്ക് അടിതെറ്റിയത് റാഫാ സിൽവയുടെ ഗോളിലാണ്. 84 ആം മിനിറ്റിൽ റാഫാ സിൽവ നേടിയ ഗോളിൽ പോർച്ചുഗൽ മുന്നിൽ. തുടർന്ന് പെനാലിറ്റിയിലൂടെ ലീഡ് ഉയർത്തിയ റൊണാൾഡോ ഇൻജ്വറി ടൈമിൽ ഒരിക്കൽ കൂടി ഗോൾ അടിച്ചു വിജയം ഉറപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറ്റ് ഹമ്മൽസിന്റെ പിഴവിൽ നിന്നാണ് ജർമ്മനി ഫ്രാൻസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയത്. ആദ്യാവസാനം ആക്രമിച്ചു കളിച്ച ജർമ്മിനിയ്ക്കു പക്ഷേ ഗോൾ മാത്രം നേടാനായില്ല. അതിവേഗക്കളിക്കാരനായ എംബാപ്പെ ബോക്‌സിന് മുന്നിലേയ്ക്കു നൽകിയ ക്രോസ്, മാറ്റ് ഹമ്മൽസിന്റെ കാലിൽ തട്ടി ഗോളിലേയ്ക്കു കയറുമ്പോൾ രാജ്യാന്തര ഗോളി ജർമ്മനിയുടെ മാനുവർ ന്യൂയർ നോക്കി നിൽക്കുകയായിരുന്നു.

ഇന്നു വൈകിട്ട് ആറരയ്ക്ക് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഫിൻലൻഡ് റഷ്യയെയും, രാത്രി ഒൻപതരയ്ക്ക് ടർക്കി വെയിൽസിനെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് ഇറ്റലി സ്വിറ്റ്‌സർലൻഡിനെ നേരിടുന്നത്.