video
play-sharp-fill
ലതിക സുഭാഷ് കടന്നു കയറുക ഇടത് കോട്ടകളിൽ: സാമുദായിക സമവാക്യങ്ങൾ പ്രിൻസിന് അനുകൂലം: ഏറ്റുമാനൂരിൽ വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി

ലതിക സുഭാഷ് കടന്നു കയറുക ഇടത് കോട്ടകളിൽ: സാമുദായിക സമവാക്യങ്ങൾ പ്രിൻസിന് അനുകൂലം: ഏറ്റുമാനൂരിൽ വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി

സ്വന്തം ലേഖകൻ

അതിരമ്പുഴ: ഉമ്മൻ ചാണ്ടിയും, ജഗദഷും നടത്തിയ റോഡ് ഷോ തരംഗമയതോടെ വൻ പ്രതീക്ഷയിലാണ് യുഡിഎഫ് . മണ്ഡലത്തിെലെ നിർണ്ണായകമായ സാമുദായിക സമവാക്യങ്ങൾ കൂടിചേരുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.

അതിരമ്പുഴ , ഏറ്റുമാനൂർ , അയ്മനം മേഖലയിലാണ് യു.ഡി.എഫിൻ്റെ ശക്തി കേന്ദ്രങ്ങൾ. ഇവിടെ പതിനായിരത്തിലേറെ വോട്ടിൻ്റെ ലീഡ് നേടാനാവുമെന്നാണ് യു.ഡി.എഫ് ക്യാമ്പിൻ്റെ പ്രതീക്ഷ. ഇടത് തരംഗം ഉണ്ടായ തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പോലും അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വൻ വിജയം നേടിയ ആത്മവിശ്വാസമാണ് യു.ഡി.എഫിൻ്റെ കരുത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം , അയ്മനം, തിരുവാർപ്പ് മേഖലയിലാണ് എൽ.ഡി.എഫ് ഏറ്റവും കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിൽ തന്നെയാണ് ലതികാ സുഭാഷും ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയിരിക്കുന്നതും. എസ്.എൻ.ഡി.പി സമുദായം ഏറ്റവും കൂടുതൽ ശക്തമായ പ്രദേശമാണ് അയ്മനം തിരുവാർപ്പ് കുമരകം മേഖല. ഈ സമുദായം തന്നെയാണ് സി.പി.എമ്മിൻ്റെ ശക്തിയും. ഇവിടെ ശ്രീനാരായണ ഗുരുദേവൻ്റ് ശ്ളോകങ്ങൾ ഉയർത്തിയാണ് ലതിക സുഭാഷ് വോട്ട് തേടുന്നത്. ഇത് തങ്ങളുടെ വോട്ടിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്.

. കഴിഞ്ഞ തവണ മത്സരിച്ച സുരേഷ് കുറുപ്പിന് 15000 ത്തോളം വോട്ടുകൾ പാർട്ടിയ്ക്ക് അതീതമായി വ്യക്തി പരമായി ലഭിച്ചിരുന്നു. ഈ വോട്ടുകൾ ഇക്കുറി എങ്ങോട്ട് പോകും എന്ന് വ്യക്തമല്ല.. ഇത് മറികടക്കാനാവാതെ വന്നാൽ ഏറ്റുമാനൂർ ഇടതിന് നഷ്ടമാകുമെന്നാണ് സൂചന.