video
play-sharp-fill

ഏറ്റുമാനൂരിനെ ഭീതിയിലാഴ്ത്തി മോഷണ പരമ്പര; ദിവസങ്ങളായി നിരീക്ഷിച്ചശേഷം ആളുകൾ പുറത്ത് പോകുന്ന സമയത്ത് വീടിൻ്റെ  കതക് പൊളിച്ച്  മോഷണം നടത്തുന്നതാണ്  രീതി

ഏറ്റുമാനൂരിനെ ഭീതിയിലാഴ്ത്തി മോഷണ പരമ്പര; ദിവസങ്ങളായി നിരീക്ഷിച്ചശേഷം ആളുകൾ പുറത്ത് പോകുന്ന സമയത്ത് വീടിൻ്റെ കതക് പൊളിച്ച് മോഷണം നടത്തുന്നതാണ് രീതി

Spread the love

സ്വന്തം ലേഖകൻ
അടുത്തടുത്ത ദിവസങ്ങളിലായി ഏറ്റുമാനൂരിൽ നടന്ന മോഷണ പരമ്പര നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. സമാനരീതിയിലാണ് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയിരിക്കുന്നത്. വീടുകൾ ദിവസങ്ങളായി നിരീക്ഷിച്ചശേഷം ആളുകൾ പുറത്ത് പോകുന്ന സമയത്ത് വീടിൻ്റെ കതക് പൊളിച്ച് മിനിറ്റുകൾക്കുള്ളിൽ മോഷണം നടത്തിയ കടന്നുകളയുന്നതാണ് സംഘത്തിൻ്റെ രീതി.

പഴയ എംസി റോഡിൽ എസ് എഫ് എസ് സ്സ്കൂളിനു സമീപം വെട്ടിക്ക പറമ്പിൽ അശ്വതിയിൽ രമണൻ രമേശൻ്റെ വീട്ടിൽ ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.പുതുവർഷത്തലേന്ന് വീട്ടുകാർ വൈകിട്ട് പുറത്തുപോയി രാത്രി 8ന് തിരിച്ചെത്തിയ സമയത്തിനുള്ളിൽ ആണ് മോഷണം നടന്നത് .

മുൻ വശത്തെ കതക് തകർത്തു മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു. അലമാരിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും അപഹരിച്ചു. നാലു പവൻ സ്വർണവും പതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ പോലീസ് രാത്രി തന്നെ മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.ഞായറാഴ്ച രാവിലെ ഡോക് സ്ക്വാഡിനെ എത്തിച്ച് പരിശോധന നടത്തി. അടുത്തകാലത്ത് ഏറ്റുമാനൂരിൽ നടക്കുന്ന നാലാമത്തെ മോഷണം ആണിത്.

ഒക്ടോബർ 22ന് വീട്ടുടമയും കുടുംബാംഗങ്ങളും വീടുപൂട്ടി വിനോദയാത്ര പോയ സമയം തവള കുഴിയിൽ വൻ മോഷണം നടന്നിരുന്നു. ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളും 25,000 രൂപയുമാണ് വീടിനുള്ളിൽ നിന്ന് മോഷണം പോയത് .ഏറ്റുമാനൂർ തവളക്കുഴി വൈശാലിയിൽ കെ ജി രാജൻ്റെ വീട്ടിലാണ് മോഷണം നടന്നത്.