ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു അപകടം ; അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ഒരു വീട്ടമ്മ കൂടി മരിച്ചു ; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ ആശുപത്രിയിൽ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ഒരു വീട്ടമ്മ കൂടി മരിച്ചു. നീലമ്പേരൂർ മാത്തേരിച്ചിറയിൽ ഷീല തങ്കച്ചൻ (54) ആണ് മരിച്ചത്.

പത്തനംതിട്ട കൊറ്റനാട് കുറിച്ചിപതാലിൽ വീട്ടിൽ തങ്കമ്മ (59) ആണ് അപകടത്തിൽ നേരത്തെ മരണപ്പെട്ടത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷിജോ , അദ്വൈക് , അദ്വിക , ലിൻസി എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ ഒരു മണിയോടുകൂടിയാണ് അപകടമുണ്ടായത്. രാത്രിയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

കാറിനുള്ളിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഏറ്റുമാനൂർ തവളക്കുഴി ഭാഗത്ത് മാളിക ബാറിന്റെ പിന്നിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിയുകയായിരുന്നു.

രണ്ട് പ്രായമായ സ്ത്രീകളും, ഒരു യുവതിയും ഡ്രൈവറും രണ്ട് കുട്ടികളും ആണ് കാറിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തിട്ടുണ്ട്. മരിച്ച ഷീലയുടെ സംസ്കാരം ഇന്ന് ഏപ്രിൽ 30 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കെ.പി തങ്കച്ചൻ. മക്കൾ : ഷീജ അഭിലാഷ് , ജോമോൻ തങ്കച്ചൻ , ഷിനു മോൾ. മരുമക്കൾ : അഭിലാഷ് , അശ്വതി , ദിലീപ്.