യുവതിയോട് വഴിയിൽ വച്ച് അപമര്യാദയായി പെരുമാറി ; കേസിൽ ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ഏറ്റുമാനൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയോട് വഴിയിൽ വച്ച് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കട്ടച്ചിറപ്പള്ളി ഭാഗത്ത് കുടുന്നനാം കുഴിയിൽ വീട്ടിൽ ബിജേഷ് കെ.പി (43) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി ജോലി കഴിഞ്ഞ് വീട്ടിലോട്ട് പോവുകയായിരുന്ന യുവതിയോട് ഏറ്റുമാനൂർ ഭാഗത്ത് വച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.