ഭർത്താവ് മരിച്ചതിലുള്ള മനോവിഷമം ; ട്രെയിനിന് മുന്നിൽ ചാടി സ്ത്രീ മരിച്ചു; ഗുരുതര പരിക്കുകളോടെ മകൾ രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
കണ്ണൂർ ചിറക്കലിൽ മകളുമായി ട്രെയിനിന് മുന്നില്‍ ചാടിയ സ്ത്രീ മരിച്ചു. ചാലാട് പഞ്ചാബി റോഡിലെ പി.പി ശ്രീന (45) ആണ് മരിച്ചത്.
പ്ലസ് ടു വിദ്യാർഥിനിയായ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. ചിറക്കൽ ആർപ്പാംതോട് റയിൽവെ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്.
ശ്രീനയുടെ ഭർത്താവ് ദിവസങ്ങള്‍ക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Third Eye News Live
0