നാല് പോസ്റ്റും കാറും തവിടുപൊടി, ഡ്രൈവര്‍ക്ക് പോറല്‍ പോലുമില്ല; കൃപാസനം പത്രം വച്ച് പൊതിഞ്ഞതല്ല, എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതാണ്..! മണര്‍കാട്- ഏറ്റുമാനൂര്‍ ബൈപ്പാസില്‍ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് നാല് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു; അപകടത്തിന് പിന്നാലെ ഡ്രൈവര്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: മണര്‍കാട്- ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡില്‍ നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചു തകര്‍ത്തത് നാല് വൈദ്യുതപോസ്റ്റുകള്‍. വൈദ്യുതപോസ്റ്റുകള്‍ ഇടിച്ചുതകര്‍ത്ത കാര്‍ മതിലില്‍ ഇടിച്ചാണ് നിന്നത്. കാറിന്റെ ഡോറുകള്‍ അടക്കം പൊളിഞ്ഞുവീണ നിലയിലാണ്. അപകടത്തില്‍ കാറിന്റെ സുരക്ഷാസംവിധാനമായ എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എന്നാല്‍ അപകടശേഷം പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. അമിതവേഗവും നിയന്ത്രണം നഷ്ടമായതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ വൈദ്യുതപോസ്റ്റുകള്‍ തകര്‍ന്നതോടെ വൈദ്യുതി കമ്പികള്‍ വഴിയില്‍ പൊട്ടിവീണു. ഇത് കെഎസ്ഇബി അധികൃതരെത്തി നീക്കം ചെയ്തശേഷമാണ് ബൈപ്പാസിലെ ഗതാഗതക്കുരുക്കഴിഞ്ഞത്.