ഏറ്റുമാനൂരിൽ നായർ സ്ഥാനാർത്ഥിയെ പരിഗണിക്കണം
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരിൽ നായർ സ്ഥാനാർത്ഥിയെ പരിഗണിക്കാൻ മുന്നണികൾ തയ്യാറാകണമെന്ന് മന്നം യുവജനവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ മന്നം യുവജനവേദി ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും.
സമാന ചിന്താഗതിയുള്ള ഹിന്ദു വിചാരവേദി, മലയാള ദേശീയവേദി എന്നി സംഘടനകൾ പിന്തുണക്കും. ജാതിയും മതവുമാണ് മുന്നണികൾ പരിഗണിക്കുന്നത്. നായർ സമൂഹത്തിന് അർഹമായ സ്ഥാനം നൽകാൻ മുന്നണികൾ തയ്യാറാകുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂനപക്ഷങ്ങളുടെ മാത്രം വിശ്വാസം ആർജിക്കാനാണ് മുന്നണികൾ ശ്രമിക്കുന്നതെന്നും ഏറ്റുമാനൂരിൽ ലതികാ സുഭാഷ് മത്സരിച്ചാൽ പിന്തണക്കുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് കെ.വി.ഹരിദാസ് അദ്ധ്യക്ഷനായി.
ഭാരവാഹികളായ അഡ്വ.അനിൽ ഐക്കര, സുനിൽകുമാർ കീരനാട്ട്, അമയന്നൂർ ഹരി, അനൂപ് പയ്യപ്പാടി, എന്നിവർ സംസാരിച്ചു. 17ന് വിപുലമായ കൺവെൻഷൻ നടത്താനും യോഗം തീരുമാനിച്ചു.
Third Eye News Live
0