ഏറ്റുമാനൂരിൽ വീട് കുത്തി തുറന്ന് മോഷണം: 12 പവൻ സ്വർണവും 4000 രൂപയും കവർന്നു

Spread the love

 

ഏറ്റുമാനൂർ: അടഞ്ഞു കിടന്ന വീട് കുട്ടി തുറന്ന് മോഷണം. ഏറ്റുമാനൂർ പുന്നത്തുറ qസ്വദേശിയായ ഭദ്രൻപിള്ളയുടെ വീട്ടിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങളും, 4000 രൂപയും കവർന്നു.

 

ഭദ്രൻ പിള്ളയും ഭാര്യ ശ്യാമളയും കഴിഞ്ഞ ഞായറാഴ്ച കണ്ണൂരിൽ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാനായി പോയിരുന്നു. പിന്നീട് ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോൾ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവനോളം, സ്വര്‍ണ്ണവും നാലായിരം രൂപയും മോഷണം പോയതായി കണ്ടെത്തി.

 

ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ടിലധികം പേരെ വീടിന് സമീപം സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്ന വിവരം മുന്‍കൂട്ടി മനസ്സിലാക്കിയ ആരെങ്കിലുമാവാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group