play-sharp-fill
സഹായവൊന്നും മറക്കില്ല… സഖാവേ… ഈ സർക്കാരിനെയും: ആവേശമായി വാസവൻ്റെ പ്രചാരണം

സഹായവൊന്നും മറക്കില്ല… സഖാവേ… ഈ സർക്കാരിനെയും: ആവേശമായി വാസവൻ്റെ പ്രചാരണം

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : കൈപ്പുഴ കുര്യാറ്റുകുന്ന് കോളനിയിലെ തങ്കമ്മയ്ക്ക് ഇപ്പോൾ എൺപത് വയസുണ്ട്. എൽഡിഎഫ് സ്ഥാനാർഥി കുര്യാറ്റുകുന്ന് കോളനിയിലെത്തുന്നു കേട്ടപ്പളെ ചുറുചുറുക്കോടെ ചാടിയിറങ്ങിയതാണ്.വാർദ്ധക്യം പിടിപെട്ടിണ്ടുണ്ട് എങ്കിലും തൻ്റെ സ്ഥാനാർഥിയെ നേരിൽ കണ്ടപ്പോൾ ഇടറിയ ശബ്ദത്തിലാണെങ്കിലും കൈകൾ ഉയർത്തി മുദ്രാവാക്യം വിളിച്ച് സ്നേഹം അറിയിച്ചു.


” അരിക്ക് അരിയും പെൻഷന് പെൻഷനും മുടങ്ങാതെ കിട്ടുന്നുണ്ട് ഞങ്ങൾക്കതു മതി മറക്കില്ല ഈ സർക്കാരിനെ. പട്ടിണിക്കിട്ടില്ലല്ലോ ” തങ്കമ്മ പറഞ്ഞു. തങ്കമ്മയുൾപ്പെടെയുള്ള വയോജനങ്ങളുടെ കൂട്ടം തന്നെ സ്ഥാനാർഥിയെ ഒരു നോക്കു കാണാൻ കാത്തുനിന്നിരുന്നു. അവർ ആവേശത്തോടെ സ്ഥാനാർഥിക്ക് പൂക്കൾ നൽകിയും രക്ത ഹാരങ്ങൾ അണിയിച്ചും വരവേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂരിലും ആർപ്പൂക്കരയിലുമായിരുന്നു ബുധനാഴ്ച സ്ഥാനാർഥിയുടെ പ്രചരണം കേന്ദ്രീകരിച്ചത്.നീണ്ടൂർ പ്രാവട്ടം ജംങ്ഷനിൽ നിന്നും കടകൾ കയറിയായിരുന്നു പ്രചരണം ആരംഭിച്ചത് ശേഷം തച്ചേട്ട് പറമ്പ് കോളനി
മൂഴിക്കുളങ്ങര,ഓണംതുരുത്ത്,കൈപ്പുഴ മേക്കാവ്,അംബേദ്കർ കോളനി,
കുര്യാറ്റുകുന്ന് കോളനി എന്നിവിടങ്ങളിലും. ഉച്ചക്കു ശേഷം ഏറ്റുമാനൂരപ്പൻ കോളേജിൽ ജീവനക്കാരും അധ്യാപകരും ചേർന്ന് സ്വീകരണം ഒരുക്കി.

തുടർന്ന് ആർപ്പൂക്കര മുത്താരമ്മ ദേവീക്ഷേത്രം മേൽശാന്തി ആചാര്യൻ സുരേഷ് വാദ്യാർ മാലയിട്ടു സ്വീകരിച്ചു. ക്ഷേത്രസമിതിയംഗങ്ങളും കുടുംബാംഗങ്ങളും സ്ഥാനാർഥിയെ വരവേറ്റു.തുടർന്ന് മണിയാപറമ്പ് മംഗലശേരി ജയപ്പൻ്റെ വസതിയിൽ കുടുംബ സംഗമത്തിൽ പങ്കെടുത്തു.

ദീർഘകാല കോൺഗ്രസ് പ്രവർത്തകരായ ജോസ് ചാലാശേരി ,എം ഇ ബേബി ,ടെൻസി എന്നിവർ ഇടതു പക്ഷത്തിലേക്ക് ചേർന്നു.ഇവർ സ്ഥാനാർഥിയെ രക്ത ഹാരം അണിയിച്ചു സ്വീകരിച്ചു.തുടർന്ന് നടന്ന പൊതുയോഗത്തിലും കുടുംബ സംഗമങ്ങളിലും പങ്കെടുത്തു കൊണ്ടാണ് ബുധനാഴ്ച പ്രചരണം സമാപിച്ചത്.