ഏറ്റുമാനൂർ നഗരസഭാ ഭരണസമിതിക്കെതിരായ എൽഡിഎഫിന്റെ വ്യാജ പ്രചരണം പൊതു ജനങ്ങൾ തിരിച്ചറിയുക

ഏറ്റുമാനൂർ നഗരസഭാ ഭരണസമിതിക്കെതിരായ എൽഡിഎഫിന്റെ വ്യാജ പ്രചരണം പൊതു ജനങ്ങൾ തിരിച്ചറിയുക

 

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ഉപരോധം എൽ.ഡി.എഫിന്റെ അപഹാസ്യം എന്ന് കോൺഗ്രസ്.പാവപ്പെട്ട ജനങ്ങൾ ക്ഷേമ പെൻഷൻ ലഭിക്കുന്നതിന് വേണ്ടി മസ്റ്ററിംങ് നടത്തുന്നതിന് എത്തിയതിനെ ഇടത് പ്രവർത്തകർ തടസപ്പെടുത്തുകയായിരുന്നു. കൂടാതെ ജീവനക്കാരെ അടക്കം കടത്തിവിടാതെ ചില നേതാക്കൾ ദീക്ഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും ഭരണ സ്വാധീനത്തിൽ പോലീസിനെ വിലയ്‌ക്കെടുത്ത് പലതവണ ആവശ്യപ്പെട്ടിട്ടും ഓഫീസ് പ്രവർത്തിക്കുന്നതിന് സംരക്ഷണം നൽകിയില്ല. നഗരസഭാ ഭരണത്തിൽ പ്രധാന സ്ഥാനമാനങ്ങൾ കൈയ്യാളുന്നവർ തങ്ങളുടെ ഉത്തരവാധിത്വത്തിൽ വന്ന വീഴ്ചകൾ മറയ്ക്കാൻ യുഡിഎഫിനെ പഴിചാരി പൊതു ജനത്തെ അപഹാസ്യരാക്കുകയാണ്.

പ്രധാനപ്പെട്ട സമിതികളായ വികസനം ,ആരോഗ്യം ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ തുടങ്ങി പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സിപിഐ(എം) നടത്തിയ അഴിമതികൾ വെളിച്ചത്തു വരാതിരിക്കുന്നതിനാണ് ഈ സമരാപാസം .
2015 -ൽ നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിനുശേഷം യൂ.ഡി.എഫ് പാനലിൽ ചെയർമാന്റയും വൈസ് ചെയർമാന്റയും തിരഞ്ഞെടുപ്പിനു ശേഷം എൽ.ഡി.എഫ് നേതൃത്വം ഒരു വിഭാഗം യൂ.ഡി.എഫ് കൗൺസിലർമാരെ സ്വാധിനിച്ച് മുഴുവൻ സ്റ്റാൻഡിൽ കമ്മിറ്റികളും പിടിച്ചെടുക്കായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി യുടെ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഉൾപ്പെടെ സർവ്വകക്ഷി ഭരണം നടക്കുന്ന ഏക മുൻസിപ്പാലിറ്റി ആണ് ഏറ്റുമാനൂർ.ഈ തദ്ദേശ സർക്കാരിൽ വികസന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റികളും അസുത്രണസമിതി ഉപധ്യക്ഷ സ്ഥാനവും കയ്യാളുന്നത് സി.പി.എം ആണ്. മുനിസിപ്പാലിറ്റിയുടെ വികസനപ്രവർത്തങ്ങൾക്ക് പദ്ധതികൾ തയ്യാറാക്കുന്നതും നിർവഹണം നടത്തുന്നതും എല്ലാം വികസന ചെയർമാന്റെ മേൽനോട്ടത്തിലും ഉത്തരവാദത്തിലുമാണ്. അത്തരത്തിൽ റോഡും, തോടും പ്രവർത്തനങ്ങൾ ആരംഭിച്ച ഷോപ്പിംഗ് കോംപ്ലെക്‌സിന്റ നിർമാണം വരെ സി.പി.എം അറിയാതെ നടത്തുന്നില്ല. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം വരെയുള്ള കരാറുകളിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആസൂത്രണസമിതി ഉപാധ്യക്ഷനും ഒപ്പുവെച്ചിട്ടുണ്ട് എന്നുള്ള യാഥാർഥ്യം സി.പി.എം കണ്ണടച്ചു വച്ചിരിക്കുവാണ്.

ആരോഗ്യമേഘലയിൽ ഏറെ വാർത്തകൾ നൽകിയ സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പ്‌ളാസ്റ്റിക്ക് ഷെഡിംങ്ങ് യൂണിറ്റ്, റിംഗ് കമ്പോസ്റ്റ് പ്രവർത്തങ്ങൾ എങ്ങുമെത്തിയില്ല.
പിഞ്ചുകുഞ്ഞിന്റെ മൃദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉണ്ടാക്കിയ വിവാദവും അക്രമ പ്രവർത്തനങ്ങളും അന്യായമാണെന്നു സി.പി.എം നേതാവും എൽ.എൽ.ബി ബിരുദധാരികളായ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

പ്രാദേശിക മന്ത്രിസഭയെന്ന നിലയിൽ ചെയർമാനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഒരു മേശക്കു ചുറ്റുമിരുന്ന് ഏകകണ്ഠമായി തീരുമാനം എടുത്ത ഗുണഫലത്തിന്റ മുക്കാൽ പങ്കു തട്ടിയെടുക്കുന്ന സി.പി.എം ഭരണാധികാരികൾ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ആടിനെ പട്ടിയാക്കുന്ന രാഷ്ട്രീയ കപട നാടകം കളിക്കുകയാണ്.തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടികുറച്ച സംസ്ഥാന ഗവൺമെന്റിന്റ ജനവിരുദ്ധനടപടിയെ മറച്ചുവെക്കുന്നതിനാണ് ഇത്തരം സമരകോലാഹലങ്ങൾ നടത്തുന്നതെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

2016-17 മുതൽ തുടർച്ചയായി പണം അനുവദിച്ചിട്ടും പ്‌ളാസ്റ്റിക്ക് ഷെഡിംങ് യൂണിറ്റിന്റെ നിർമ്മാണം പാതിവഴിയിൽ തന്നെയിരിക്കുമ്പോളാണ് പൂർത്തിയാവാത്ത ബിൽഡിംങ്ങിൽ മിഷ്യനറി സ്ഥാപിച്ചു എന്ന് കാട്ടി 10 ലക്ഷം രൂപാ തട്ടിയെടുത്തത്.തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്ന പാർട്ടി ഹരിതകർമ്മ സേന അംഗങ്ങൾക്ക് കൊടുക്കുന്ന ശമ്പളം എത്രയെന്ന് ആരോഗ്യ വിഭാഗത്തോട് ചോദിച്ചിട്ട് വേണമായിരുന്നു സമരം നടത്തേണ്ടിയിരുന്നത് ഏറ്റവും കുറഞ്ഞ ശമ്പളം 325 രൂപയായിരിക്കണം എന്ന സംസ്ഥാനസർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി എന്ന് മാത്രമല്ല ഒരു സ്വകാര്യ ഏജൻസിയെ പദ്ധതി നിർവ്വഹണം ഏൽപ്പിച്ച് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാത്ത സ്ഥിതിയാണ്.കൂടാതെ പ്‌ളാസ്റ്റിക്ക് ശേഖരിക്കുന്നതിന് വാഹന കരാർ നൽകിയിരിക്കുന്നത് നഗരസഭയിലെ ഒരു ജീവനക്കാരിക്കാണ്.

2018-19 ശബരിമല ഇടത്താവള ഫണ്ട് വിനിയോഗത്തിന് സിപിഐ(എം) നേതൃത്വം നൽകുന്ന സ്റ്റാൻഡിംങ്ങ് കമ്മറ്റിയാണ് മേൽനോട്ടം വഹിച്ചത് നാളിതുവരെ ഇതിന്റെ കണക്ക് അവതരിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല .കൂടാതെ മഹാദേവ ക്ഷേത്രത്തിന്റെ സമീപവാർഡുകളിൽ ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിന് 1 ലക്ഷം രൂപാ ചെലവഴിക്കാനുള്ള കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി 2 ലക്ഷം രൂപ ചെലവഴിക്കുകയും എഞ്ചിനീയറിംങ് വിഭാഗത്തിന്റെയടക്കം അനുമതി കൂടാതെ ടെൻഡർ ക്ഷണിക്കാതെ ഉപകരണങ്ങൾ വാങ്ങുകയും ചില ജീവനക്കാരുടെ ഒത്താശയോടെ പണം ചെലവഴിക്കുകയും ചെയ്തതടക്കം മുള്ള അഴിമതികൾ ഉയർന്ന് വന്നപ്പോൾ ജനശ്രദ്ധ തിരിച്ച് വിടാനാണ് ഇടതുപക്ഷം സമര പ്രഹസനവുമായി ഇറങ്ങിയിരിക്കുന്നത്. ഇടത് പ്രതിനിധികൾ നേതൃത്വം നൽകുന്ന സ്ഥിരം സമിതികൾ ടെൽഡറോ ,ക്വട്ടേഷനോ വിളിക്കാതെ ആശുപത്രിയിലേക്ക് അടക്കം വാങ്ങിയിരിക്കുന്ന സാധനസാമഗ്രികളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റോമി പുളിമാൻ തുണ്ടം ആവശ്യപ്പെട്ടു.

സ്വീവേജ് ട്രീറ്റ്‌മെൻറ് പ്ലാന്റ് സ്ഥാപിക്കാൻ 2കോടി രൂപ വകയിരുത്തിയിട്ട് 3 വർഷം ആയങ്കിലും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. കൂടാതെ ഇടതുപക്ഷമെന്നോ ,ബി ജെ പി എന്നോ വിത്യാസമില്ലാത്തെ എല്ലാ ഡിവിഷനുകളിലേയ്ക്കും ആവശ്യത്തിന് ഫണ്ട് ലഭ്യമാക്കിയിട്ടും തന്റെ വാർഡുകളിൽ നിർമ്മാണം നടക്കാത്തതിന് യുഡിഎഫി നെ പഴിചാരുന്നത് ബാലിശമാണന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറ്റപ്പെടുത്തി.യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ശ്രീ റ്റോമി പുളിമാൻ തുണ്ടം അദ്ധ്യക്ഷത വഹിച്ചു.ജെയിംസ് പ്‌ളാക്കിതൊട്ടിയിൽ ‘ജോയിനടുമാലി, പി.ചന്ദ്രകുമാർ ,ബിജു കുമ്പിക്കൻ, ജോയി പൂന്നി കുന്നേൽ എന്നിവർ സംസാരിച്ചു.