എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിയ്ക്ക് 20 വര്‍ഷം കഠിന തടവ്
സ്വന്തം ലേഖകൻ
എട്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത് വര്‍ഷം കഠിന തടവും, നാലു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
മുക്കം സ്വദേശി സ്‌കറിയയാണ് പ്രതി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
2016 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2016 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടില്‍ വെച്ചും കുട്ടിയുടെ വീടിനടുത്തുള്ള പുഴക്കരികില്‍ വെച്ചും കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു.പിന്നീട് കൗണ്‍സിലിങ്ങ് സമയത്താണ് കുട്ടി പീഡന വിവരം കൗണ്‍സിലറോട് വെളിപ്പെടുത്തിയത്.
Third Eye News Live
0
Tags :