എൻ.സി.സി കേഡറ്റായ വിദ്യാര്‍ത്ഥിനിക്ക് വാട്‌സ് ആപ്പില്‍ അശ്ലീലവീഡിയോ അയച്ചെന്ന ആരോപണം ; പാലാ ട്രാഫിക് സ്റ്റേഷനിലെ പൊലീസുക്കാരനെ കോട്ടയം ഈസ്റ്റിലേക്ക് സ്ഥലം മാറ്റി.
കോട്ടയം : എൻ.സി.സി കേഡറ്റിന് അശ്ലീല വീഡിയോ അയക്കുകയും പൊലീസുകാരന് എതിരെ നടപടിയെടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ട്രാഫിക് പൊലീസുകാരനെ സ്ഥലം മാറ്റുകയും ചെയ്തു.പാലാ ട്രാഫിക് സ്റ്റേഷനിലെ ശിവദാസിനെയാണ് കഴിഞ്ഞ ദിവസം കോട്ടയം ഈസ്റ്റിലേക്ക് സ്ഥലം മാറ്റിയത്.
ട്രാഫിക് പൊലീസിനെ സഹായിക്കാനായി നിയോഗിക്കപ്പെട്ട വിദ്യാര്‍ത്ഥിനിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. എന്നാല്‍ പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ സസ്‌പെൻഷന് പകരം സ്ഥലംമാറ്റത്തിലൊതുങ്ങുകയായിരുന്നു നടപടി. ഒരു മാസം മുൻപ് വാഹനപരിശോധനയുടെ പേരില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച പാലാ ട്രാഫിക് പൊലീസിലെ എസ്.ഐ. പ്രേംസണ്‍, എ.എസ്.ഐ ബിജു കെ. തോമസ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. സെക്രട്ടറി എന്ന് വിളിപ്പേരുള്ള ഒരു എ.എസ്.ഐ.യുടെ നേതൃത്വത്തില്‍ ചുരുക്കംചില വിവാദ നായകര്‍ ഇപ്പോഴും ഇവിടെ തുടരുണ്ടെന്നാണ് സേനാംഗങ്ങള്‍ തന്നെ പറയുന്നത്.
രണ്ട് വര്‍ഷം മുമ്ബ് ഡിവൈ.എസ്.പിയ്ക്കും, സി.ഐയ്ക്കുമെതിരെ വാട്‌സ് ആപ്പില്‍ സന്ദേശമയച്ച എ.എസ്.ഐയ്ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ബസ് സ്റ്റാൻഡില്‍ ഫോട്ടോയെടുത്തെന്നാരോപിച്ച് ഒരാളെ മര്‍ദ്ദിച്ചവശനാക്കിയതും സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പൊലീസാണ്. നടപടിയ്ക്ക് ഡിവൈ.എസ്.പി ശുപാര്‍ശ ചെയ്തെങ്കിലും ഒന്നും നടന്നില്ല. ചില പൊലീസ് സംഘടന നേതാക്കളുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group