എരുമേലിയിൽ സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം: ബസ് ക്ലീനർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം കാണിച്ച ബസ് ക്ലീനർ അറസ്റ്റിൽ.

വെള്ളാവൂർ ചെറുവള്ളി അടാമറ്റം ഭാഗത്ത് തോപ്പിൽപാതവീട്ടിൽ കുഞ്ഞുമോൻ മകൻ അച്ചു മോൻ റ്റി.കെ (24) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. റാന്നി എരുമേലി റൂട്ടിൽ ഓടുന്ന ബസ്സില്‍ ക്ലീനറായി ജോലി ചെയ്യുന്ന പ്രതി ഇതേ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിനിയെയാണ് ലൈംഗിക അതിക്രമം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ പല ദിവസങ്ങളിലായി വിദ്യാർത്ഥിനിയെ ഉപദ്രവിക്കുകയായിരുന്നു . അതിജീവിതയുടെ പരാതിയിന്മേൽ എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ മാരായ അനീഷ് എം.എസ്, അബ്ദുള്‍ അസീസ് , എ.എസ്.ഐ. ഷീനാ മാ ത്യു , സി.പി.ഓ മാരായ ഷാജി ജോസഫ് ,കൃപാ എം കെ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.