video
play-sharp-fill

ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു; മുപ്പതോളം പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം; അപകടം ഇന്ന് പുലർച്ചെ എരുമേലി-ശബരിമല പാതയിൽ

ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു; മുപ്പതോളം പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം; അപകടം ഇന്ന് പുലർച്ചെ എരുമേലി-ശബരിമല പാതയിൽ

Spread the love

കോട്ടയം: എരുമേലി- ശബരിമല പാതയില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച്‌ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയർ തകർത്ത് മറിയുകയായിരുന്നു.

ഒരാള്‍ മരിച്ചു. സംഭവത്തില്‍ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി.

കർണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവിടം സ്ഥിരം അപകടമേഖലയാണ്. വാഹനത്തിലാകെ 33 യാത്രക്കാരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. ബസുയർത്താനുള്ള ശ്രമം നടന്നു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group