
എറണാകുളം: എറണാകുളത്ത് സ്കൂൾ വിനോദയാത്രയ്ക്കിടെ 5 വയസുകാരൻ മുങ്ങി മരിച്ചു. താമ്മനത്തെ പ്രീ സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ആദമാണ് മരണപ്പെട്ടത്.
കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിലെത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടി പാർക്കിന് പുറത്തെ കാനയിൽ വീഴുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


