video
play-sharp-fill

എറണാകുളത്തെ ദുരഭിമാന വധശ്രമം: സഹോദരിയുടെ കാമുകനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രധാന പ്രതി പിടിയിൽ; സഹോദരൻ വടിവാളുമായി വീട്ടിൽ നിന്നിറങ്ങുന്നതായി കാമുകി മുന്നറിയിപ്പ് നൽകിയിട്ടും നെഞ്ചുവിരിച്ചെത്തി യുവാവ്

എറണാകുളത്തെ ദുരഭിമാന വധശ്രമം: സഹോദരിയുടെ കാമുകനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രധാന പ്രതി പിടിയിൽ; സഹോദരൻ വടിവാളുമായി വീട്ടിൽ നിന്നിറങ്ങുന്നതായി കാമുകി മുന്നറിയിപ്പ് നൽകിയിട്ടും നെഞ്ചുവിരിച്ചെത്തി യുവാവ്

Spread the love

തേർഡ് ഐ ബ്യൂറോ

എറണാകുളം: മൂവാറ്റുപുഴയിൽ ദുരഭിമാനത്തെ തുടർന്നു സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്രിമിനലായ യുവാവ് പിടിയിൽ. സഹോദരിയെ പ്രണയിച്ചതിനു മൂവാറ്റുപുഴയിൽ ദലിത് യുവാവിന്റെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയായ ബേസിൽ എൽദോസിനെയാണ് പൊലീസ് പിടികൂടിയത്.

മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബേസിൽ എൽദോസിനെ മൂവാറ്റുപുഴ പോലിസ് സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്. സഹോദരിയെ പ്രണയിച്ചെന്നു പറഞ്ഞാണ് സുഹൃത്തായ അഖിൽ ശിവനെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ രണ്ടാംപ്രതിയായ കോതമംഗലം സ്വദേശിയായ 17 കാരനെ ഞായറാഴ്ച രാത്രിയോടെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 17കാരൻ ഓടിച്ച ബൈക്കിലാണ് ബേസിൽ ആക്രമണത്തിനെത്തിയത്. സുഹൃത്തിനോടൊപ്പം മുഖാവരണം വാങ്ങാനെത്തിയ അഖിലിനെ കടയിൽനിന്ന് വിളിച്ചിറക്കി ബേസിൽ എൽദോസ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ വലത് കൈയ്ക്ക് വെട്ടേറ്റ അഖിൽ ശിവൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

പരുക്കേറ്റ പണ്ടിരിമല തടിയിലക്കുടിയിൽ ശിവന്റെ മകൻ അഖിൽ(19) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. വെട്ടേറ്റ ഉടനെ ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പ്രതിയ്‌ക്കെതിരെ വധശ്രമത്തിനും പട്ടികജാതി പട്ടികവർഗ നിരോധന നിയമപ്രകാരവും പ്രതികൾ രണ്ടാൾക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം മൂവാറ്റുപുഴയിൽ സഹോദരിയുടെ കാമുകനായ അഖിലിനെ കൊലപ്പെടുത്താൻ പുറപ്പെടും മുമ്പു ബേസ്സിൽ തന്നോട് 100 രൂപ വാങ്ങിയെന്നും മറ്റ് വിവരങ്ങൾ അറിയില്ലെന്നും പിതാവ് എൽദോസ് പൊലീസിനോട് വെളിപ്പെടുത്തി. അഖിലിനൊപ്പമുണ്ടായിരുന്ന അരുണിന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആക്രമണം കൊല്ലാൻ ലക്ഷ്യമിട്ടാണെന്ന് മൊഴിയിൽ നിന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ബേസ്സി ലിനെതിരെ ഹരിജന പീഡന നിരോധന നിയമം, വധശ്രമം എന്നിവകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസെടുത്തതായി മൂവാറ്റുപുഴ സി ഐ അറിയിച്ചു.

ആക്രമിക്കാൻ സഹോദരൻ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ബേസിലിന്റെ സഹോദരി വെട്ടേറ്റ അഖിലിനെ അറിയിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന അരുൺവെളിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർത്ഥിയാണു വെട്ടേറ്റ അഖിൽ. പ്ലസ്ടുവിനു പഠിക്കുന്ന കാലത്ത് ഉടലെടുത്ത പ്രണയം വീട്ടുകാർക്കു നേരത്തെ അറിയാമായിരുന്നു. ഇതു സഹോദരൻ ഉൾപ്പടെയുള്ളവർ വിലക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത മതക്കാരായതിനാൽ ജാതി ആക്ഷേപിച്ചും സഹോദരിയോടു പ്രണയത്തിൽനിന്ന് പിന്മാറാൻ ബേസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു യുവതി തയാറാകാതെ വന്നതോടെയാണ് അഖിലിനെ വകവരുത്താൻ തീരുമാനിച്ചത്.

ഇതിനായി യുവാവ് വീട്ടിൽനിന്ന് വടിവാളുമായി ഇറങ്ങുന്ന വിവരം സഹോദരി അപ്പോൾ തന്നെ അഖിലിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ കാമുകിയുടെ മുന്നറിയിപ്പ് കാമുകനായ അഖിൽ മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെയാണ് പ്രശ്നങ്ങൾ കൈവിട്ടുപോയത്. മാസ്‌ക് വാങ്ങാനായി കവലയിൽ എത്തുകയും ചെയ്തതാണ് അഖിലിനെ ചതിച്ചത്.

ഈ സമയത്തായിരുന്നു ബൈക്കിലെത്തി വടിവാളിനു വെട്ടിയത്. അതേസമയം, അഖിലിന്റെ വീട്ടുകാർക്കും മകന്റെ പ്രണയ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. കുട്ടികളുടെ കാര്യമായതിനാൽ സമയമാകുമ്പോൾ സംസാരിച്ചു പരിഹാരമുണ്ടാക്കാം എന്ന നിലപാടായിരുന്നു അഖിലിന്റെ വീട്ടുകാർ സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണു പ്രതി ബേസിലിനെ സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെടുത്തി ബൈക്കിൽ കയറ്റിക്കൊണ്ടു പോയ 17കാരനെ പൊലീസ് പിടികൂടിയത്. പ്രണയത്തിന്റെ പേരിൽ ദുരഭിമാന കൊലപാതക ശ്രമമാണു നടന്നത് എന്നാണു മനസിലാകുന്നതെന്നും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ലോക്ഡൗൺ ആയിരുന്നെങ്കിലും നൂറ്റിമുപ്പത് കവലയ്ക്ക് സമീപത്തെ മെഡിക്കൽ ഷോപ് പ്രവർത്തിച്ചിരുന്നു.

ഇവിടെ മാസ്‌ക് വാങ്ങുന്നതിനാണു അഖിൽ ഒരു കൂട്ടുകാരനൊപ്പം എത്തിയത്. യുവാവു പുറത്തേക്കിറങ്ങിയ വിവരം അറിഞ്ഞു ബൈക്കിൽ എത്തിയ ബേസിൽ കടയിൽനിന്നു വിളിച്ചിറക്കി അഖിലിനെ വടിവാളെടുത്തു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നോക്കി നിൽക്കുന്നതിനിടെ എല്ലാം കഴിഞ്ഞെന്നു സ്ഥലത്തുണ്ടായിരുന്ന ആളുകൾ പറയുന്നു.