video
play-sharp-fill

ഏകീകൃത കുര്‍ബാന: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; സര്‍ക്കുലര്‍ ഇറക്കി; അതിരൂപത ആസ്ഥാനത്ത് യോഗം ചേരാന്‍ അഡ്മിനിസ്ട്രേറ്ററുടെ അനുമതി തേടണം

ഏകീകൃത കുര്‍ബാന: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; സര്‍ക്കുലര്‍ ഇറക്കി; അതിരൂപത ആസ്ഥാനത്ത് യോഗം ചേരാന്‍ അഡ്മിനിസ്ട്രേറ്ററുടെ അനുമതി തേടണം

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് വിലക്ക്.

ഇത് സംബന്ധിച്ച്‌ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലര്‍ ഇറക്കി. അതിരൂപത ആസ്ഥാനത്ത് യോഗം ചേരാന്‍ അഡ്മിനിസ്ട്രേറ്ററുടെ അനുമതി തേടണം എന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാര്‍ത്ഥന പ്രതിഷേധക്കള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏകീകൃത കുര്‍ബാനയ്ക്കെതിരെ അതിരൂപത ആസ്ഥാനത്ത് രണ്ടാഴ്ചയായി ഉപരോധ സമരം നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ഏകീകൃത കുര്‍ബാന തര്‍ക്കത്തിനിടെ കഴിഞ്ഞ ദിവസം കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നില്‍ വെച്ച്‌ വിമത വിഭാഗം തടഞ്ഞിരുന്നു. ആറ് മണിയോടെ കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക മുന്നില്‍ എത്തിയ ബിഷപ്പിനെ ഗേറ്റിന് മുന്നില്‍ തന്നെ തടയുകയായിരുന്നു.

ഗേറ്റ് പൂട്ടിയിട്ടാണ് തടഞ്ഞത്. ഇതിന് പിന്നാലെ ഔദ്യോഗിക പക്ഷത്തെ ഒരു കൂട്ടം വിശ്വസികള്‍ അതിരൂപത ആസ്ഥാനത്തേക്ക് ഇരച്ച്‌ കയറി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തു. ഇതോടെ പൊലീസ് ഇടപെട്ട് ആളുകളെ വിരട്ടിയോടിച്ചു.