എറണാകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

Spread the love

എർണാകുളം : പേട്ട മെട്രോ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. മരട് തോട്ടത്തിപറന്പ് മെയ് ഫസ്റ്റ് റോഡില്‍ ചക്കാലായില്‍ ബോർജ്യോയുടെ മകൻ ആരോണ്‍ ബോർഗിയോ (20), കൂടെ യാത്രചെയ്തിരുന്ന തൃശൂർ കൊടകര മൂന്നുമുറി പെരേപ്പാടൻ വീട്ടില്‍ നിക്സണ്‍ ആന്‍റണിയുടെ മകൻ നേഥൻ നിക്സണ്‍ (20) എന്നിവരാണു മരിച്ചത്.

ചന്പക്കര സ്കൂളിന് എതിർവശത്ത് പുലർച്ചെ 1.52 ഓടെയായിരുന്നു അപകടം. നെഥേല്‍ സംഭവസ്ഥലത്തും ആരോണ്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ 10.30 ഓടെയുമാണ് മരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ആരോണിന്‍റെ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിരിക്കുകയാണ്. വിദേശത്തുനിന്ന് പിതാവ് ഇന്ന് എത്തിയതിനുശേഷം തൈക്കൂടം പള്ളിയില്‍ വൈകുന്നേരം സംസ്കരിക്കും.