video
play-sharp-fill

Saturday, May 24, 2025
HomeCrimeപത്താംക്ലാസ് വിദ്യർത്ഥിയെ വാഴ കയ്യിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ ; ഒരാഴ്ചയ്ക്കുള്ളിൽ...

പത്താംക്ലാസ് വിദ്യർത്ഥിയെ വാഴ കയ്യിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : ഏരൂരിൽ പത്താംക്ലാസ് വിദ്യാർഥിയെ വാഴ കൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. സംഭവത്തിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

വിദ്യാർഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി ജസ്റ്റിസ് വിജി അരുണിന്റെ ബഞ്ചാണ് പരിഗണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി അഡ്വ. ഷെമീം അഹമ്മദാണ് സൗ ജന്യമായി വക്കാലത്ത് ഏറ്റെടുത്തത്.

സംഭവത്തിൽ ദേശീയ മനുഷ്യാവകശാ കമ്മീഷൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടെും കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനും ഒരാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്. കുടുംബത്തിന് വേണ്ടി പൊതു പ്രവർത്തകൻ വിപിൻ കൃഷ്ണനാണ് ഡൽഹിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

അഞ്ചൽ ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി വിജീഷ് ബാബു(14)വിനെ 2019 ഡിസംബ ഇരുപതിനാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാഴയുടെ ഉണങ്ങിയ കൈയിൽ കഴുത്തു കുരുങ്ങി തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. ഡിസംബർ 19ന് വൈകീട്ടുമുതൽ കാണാതായ വിജേഷിനെ പിറ്റേന്ന് വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments