സ്വന്തം ലേഖകൻ
കോട്ടയം : ഇരുട്ടിൽ ഇഴയുന്ന പെരുമ്പാമ്പിനെ പേടിക്കേണ്ട. പതിങ്ങിയിരിക്കുന്ന അപകടത്തിനെയും പേടിക്കേണ്ട.. ഒടുവിൽ ഈരയിൽകടവ് റോഡിലെ വഴിവിളക്കുകൾ പ്രകാശിച്ചു.
ഇതോടെ വാർഡുകൗണസിലർ നടത്തിയ പോരാട്ടത്തിന് പരിഹാരമായി.
നാളുകളായി നാട്ടുകാരുടെ ആവശ്യമാണ് ഈരയിൽകടവ് ബൈപാസിൽ വഴിവിളക്കുകൾ വേണമെന്ന്. ഇതിനായി വാർഡ് കൗൺസിലറും കോട്ടയം നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ നടത്തിയ ശ്രമങ്ങൾ ഏറെ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ ചെയർപേഴ്‌സണ് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. എന്നാൽ ആക്‌ടിംങ് ചെയർമാൻ ബി ഗോപകുമാർ വന്നപ്പോൾ വിഷയം പരാതിയായി ഷീജ അനിൽ വീണ്ടും ഉന്നയിച്ചു. തുടർന്ന് അടിയന്തിര പ്രാധാന്യത്തോടെ ഇടപ്പെട്ട് വഴിവിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിക്കുയായിരുന്നു.
അറുപത് ലൈറ്റുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ രാത്രി മാലിന്യം വലിച്ചെറിയുന്നതിനും പരിഹാരമാകും.
വ്യാഴാഴ്‌ച തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ വഴിവിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നഗരസഭാ ആക്‌ടിംങ്ചെയർമാൻ ബി ഗോപകുമാർ അധ്യക്ഷനായി. വാർഡ് കൗൺസിലർ അഡ്വ.ഷീജ അനിൽ, എൻ ജയചന്ദ്രൻ, റീബ വർക്കി, ബിനു ആർ മോഹൻ, എബി കുന്നേപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.