ഒടുവിൽ ഈരയിൽക്കടവ് റോഡിന് ശാപമോഷം: റോഡിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പുനരാരംഭിക്കുന്നു പുതുവർഷത്തിൽ ഗതാഗതയോഗ്യമാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
സ്വന്തം ലേഖകൻ
കോട്ടയം: ഈരയിൽക്കടവ് റോഡിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പുനരാരംഭിക്കുന്നു. പുതുവർഷത്തിൽ പണി പൂർത്തിയാക്കി ഈരയിൽക്കടവ് റോഡ് ഗതാഗതയോഗ്യമാക്കാനാണ് തീരുമാനം. ഈരയിൽക്കടവ് ജംഗ്ഷൻ മുതൽ പാലം വരെയുള്ള 300 മീറ്റർ റോഡിന്റെ അന്തിമ ജോലികളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. വാട്ടർഅതോറിറ്റിയും പൊതുമരാമത്തുവകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് റോഡ് നിർമാണം വൈകിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് തുടർന്ന് നടത്തിയ ചർച്ചക്കൊടുവിലാണ് റോഡിന്റെ നിർമാണം പുനരാംഭിക്കാൻ തയാറായത്.
ടാറിംഗിനു മുന്നോടിയായി നേരത്തെ റോഡിൽ കല്ലും മെറ്റലും നിരത്തുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിട്ടി ഈ റോഡ് കുത്തിപ്പൊളിച്ചു. ഇതിനു ശേഷം പെയ്ത കനത്ത മഴയിൽ റോഡിന്റെ പ്രതലം പൂർണമായും ഒഴുകിപ്പോയി. ഇതിനു ശേഷമാണ് റോഡിൽ കുഴിയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഒരു മഴ പെയ്താൽ പോലും റോഡിലൂടെ വെള്ളം പരന്നൊഴുകുന്ന സാഹചര്യത്തിൽ നാട്ടുകാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയോട് റോഡിനു സമീപത്ത് ഓട നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.ഇതിനിടെ പൈപ്പ് പൊളിക്കുന്നതിനായി വാട്ടർ അതോറിട്ടി റോഡ് കുത്തിപ്പൊളിച്ചതിനുള്ള നഷ്ടപരിഹാരമായി ഒൻപത് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിൽ അടച്ചു. ഈ തുകയ്ക്കൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ കയ്യിലുള്ള ആറു ലക്ഷം രൂപ കൂടി ചേർത്താണ് ഇപ്പോൾ ഓടനിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഓട നിർമ്മാണത്തിന് ശേഷം ടാറിംഗ് ഓടയും കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്നതിന് വേണ്ടി കുറച്ചു അധിക ദിവസങ്ങൾ വരുമെന്നാണ് കരുതുന്നത്. ഇതിനു ശേഷം റോഡിന്റെ ടാറിംഗ് ആരംഭിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി. ടാറിംഗിനായി നേരത്തെ തന്നെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകാത്തതിനാൽ ഫണ്ട് ഇപ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ അക്കൗണ്ടിലുണ്ട്.
ഈ സാഹചര്യത്തിൽ റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. ഈ റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ഇതു വഴി ഗതാഗതഗം സുഗമാകുകയും കൂടുതൽ വാഹനം കടന്നുപോകുകയും കോട്ടയം നഗരം നേരിടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും ചെയ്യും. ഈരയിൽക്കടവ് ജംഗ്ഷനിൽ നിന്നും മണിപ്പുഴയിൽ എത്തുന്ന ബൈപ്പാസാണിത് കൂടാതെ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ മേഖലകളിൽ ഒന്നാണ് പൂവൻതുരുത്ത് വ്യവസായ മേഖല. ഇവിടേയ്ക്കുള്ള പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് ഈരയിൽക്കടവ് റോഡ് .
പുതുവർഷത്തിൽ ഗതാഗതയോഗ്യമാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്നും പ്രതികൂലകലാവസ്ഥ ഉണ്ടായിട്ടില്ലെങ്കിൽ റോഡ് നർമാണം ഉദേശിച്ച സമയപരിധിയിൽ തീർക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തേഡ് ഐ ന്യൂസിനോടു പറഞ്ഞു.