play-sharp-fill
നിർമ്മാണം നടന്നുകൊണ്ടിരുന്ന  വീടുകളിൽ കയറി മോട്ടോർ മോഷണം; ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടുകളിൽ കയറി മോട്ടോർ മോഷണം; ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: ഈരാറ്റുപേട്ടയിൽ രണ്ടു വീടുകളിൽ നിന്നായി മോട്ടോർ മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ഷെരീഫ് മകൻ ഫൈസൽ ഷെരീഫ് (40), ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ലത്തീഫ് മകൻ മാഹിൻ (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞദിവസം പൂഞ്ഞാർ പെരുനിലം ഭാഗത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടുകളിൽ നിന്നായി കിണറിൽ നിന്നും വെള്ളം എടുക്കാനായി സ്ഥാപിച്ചിരുന്ന മോട്ടോറുകളാണ് മോഷ്ടിച്ചു കൊണ്ടു പോയത്.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ജോബി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.