video
play-sharp-fill

വെള്ളിയാഴ്ച ചേരുന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് ഇ പി ജയരാജൻ ;നാളെ വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിക്കും.

വെള്ളിയാഴ്ച ചേരുന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് ഇ പി ജയരാജൻ ;നാളെ വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിക്കും.

Spread the love

സ്വന്തം ലേഖകൻ
വെള്ളിയാഴ്ച ചേരുന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന്.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.യോഗത്തിൽ കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം വിശീദകരണം നല്‍കും.
തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്നമെന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.പി.ജയരാജന്‍ നല്‍കിയ മറുപടി.
റിസോർട്ട് വിവാദം പൊതുസമൂഹത്തിനു മുന്നില്‍ വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷം ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗത്തില്‍ പങ്കെടുക്കാനുള്ള ഇ.പിയുടെ തീരുമാനം.