
കണ്ണൂര്‍: സിപിഎമ്മിനെ തകര്‍ക്കാൻ അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവര്‍ എത്തുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ്.
ഇപ്പോൾ അതാണ് നടക്കുന്നത്. സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലെക്ക് അയക്കുകയാണ്. പോസ്റ്റു മോഡേൺ എന്ന പേരിലാണ് പരിശീലനം.
ലോകത്തെ പല കമ്മ്യൂണിസ്റ്റു പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്നും ഇപി ജയരാജൻ ആരോപിച്ചു. പാർട്ടി നേതൃത്വത്തെ ആക്രമിക്കാനും ദുർബലപ്പെടുത്താനും വാർത്താമാധ്യമങ്ങളെ പണം കൊടുത്തു വാങ്ങുകയാണെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തിലാണ് പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group