ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ അന്തരീക്ഷ മലിനീകരണം: കോട്ടയം മുൻപന്തിയിലെന്ന് റിപ്പോർട്ട്

27-7-2015,Kochi - Dust billows on the main road in front of Kaloor Jawaharlal Nehru international stadium as vehicles pass on Monday noon after rain subsided. The heavy dust is owing to Kochi Metro works as well. Pix – ARUNCHANDRA BOSE
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പൊടിപടലങ്ങളുടെ തോത് അനിയന്ത്രിതമായി ഉയരുന്നു. കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലാണ് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ കൂടുതലായും കണ്ടെത്തിയത്.

മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ഥങ്ങളുടെ അളവ് നിശ്ചിത വാര്‍ഷിക പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നിവയുടെ അളവ് സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിധിക്കുള്ളിലാണ്. എന്നാല്‍, കോട്ടയത്ത് കെ കെ റോഡിലും എറണാകുളത്ത് വൈറ്റിലയിലും തിരുവനന്തപുരത്ത് പി എം ജി യിലും ഇതിന്റെ അളവ് നിശ്ചിതപരിധിയായ 40 മൈക്രോഗ്രാമിനും മുകളിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 65 മൈക്രോഗ്രാമും തിരുവനന്തപുരത്ത് 45ഉം-മാണ് നൈട്രജന്‍ ഓക്‌സൈഡിന്റെ തോത്. പൊടിപടലങ്ങളുടെ അളവ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയ എറണാകുളം വൈറ്റിലയിലെ തോത് 92 മൈക്രോഗ്രാമാണ്. കോട്ടയം (കെ കെ റോഡ്)-80, കണ്ണൂര്‍-50, പാലക്കാട് (കഞ്ചിക്കോട്ട്)- 60, വയനാട് (സുല്‍ത്താന്‍ ബത്തേരി)-63, തിരുവനന്തപുരം-42 ഉം ആണ് പൊടിപടലങ്ങളുടെ തോത്.

വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പൊടിപടലങ്ങള്‍ കൂടുതലാകാന്‍ കാരണം. റോഡുകളിലും മാലിന്യം കത്തിക്കുന്ന തുറസായ സ്ഥലങ്ങള്‍ക്ക് സമീപവും വളരെ ഉയര്‍ന്നതോതില്‍ പൊടിപടലങ്ങളുണ്ട്. ചിലയിടങ്ങളില്‍ ചില സമയങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോതിനൊപ്പം പൊടിപടലങ്ങളുടെ തോത് ഉയരുന്നുണ്ട്.

വായു മലിനീകരണം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന മൊബൈല്‍ ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷന്‍ (എംഎഎക്യുഎംഎസ്) മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ തയ്യാറാക്കിയിരുന്നു. ഇതുപയോഗിച്ചുള്ള പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.