play-sharp-fill
ബി ജെ പി പ്രക്ഷോഭം എണ്ണയ്ക്കാച്ചിറയിൽ

ബി ജെ പി പ്രക്ഷോഭം എണ്ണയ്ക്കാച്ചിറയിൽ

സ്വന്തം ലേഖകൻ

കുറിച്ചി :എണ്ണയ്ക്കാച്ചിറ റെയിൽവേ മേൽപ്പാലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം, റോഡിൽ തകർനഭാഗം ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യം ആക്കണം  എന്നീ ആവശ്യങ്ങൾക്കായി ബിജെപി പ്രക്ഷോഭസമരം എണ്ണയ്ക്കാച്ചിറയിൽ സംഘടിപ്പിച്ചു. ബിജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു. റെയിൽവേയുടെ പാത ഇരട്ടിപ്പിക്കലുമായി ജനങ്ങൾക്ക് ദുരിതക്കയമാണ് തീർക്കുന്നത്, ഇതനുവദിക്കാനാവില്ല.

എം പിയുടെ തികഞ്ഞ അനാസ്ഥയാണ് ഇതിനെല്ലാം കാരണം.ഇവിടെ എന്നും പലരും അപകടത്തിൽ പെടുകയാണ്. എത്രയും വേഗം അപ്രോച്ച് റോഡ് ടാർ ചെയ്യണമെന്ന് പ്രക്ഷോഭ സമരം ഉത്ഘാടന ചെയ്തുകൊണ്ട് സംസ്ഥാന സമിതി അംഗം കെ ജി രാജ്‌മോഹൻ പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ് ,കർക മോർച്ച പ്രസിഡന്റ് പി കെ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർ പി കെ പങ്കജാക്ഷൻ, യുവമോർച്ച സബിൻ കുറിച്ചി, അമ്പിളി വിനോദ് ,സുഭാഷ് ചെമ്പുചിറ , ബിജുമോൻ വടക്കേറ്റിൽ, അനീഷ് കേളൻ കവല, ഓമനക്കുട്ടൻ എണ്ണയ്ക്കാച്ചിറ,ചാന്ദു, പ്രേംലാൽ, വാസൻ മംഗളം എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group