
കൊച്ചി: പെസഹാ വ്യാഴം, ഈസ്റ്റർ ദിനങ്ങളില്‍ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ക്രൈസ്തവ സഭാ നേതൃത്വം.
പരീക്ഷ നടത്താനുള്ള തീരുമാനം ശരിയല്ലെന്ന് കോതമംഗലം രൂപത വൈദികയോഗം കുറ്റപ്പെടുത്തി. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിത്. പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്നും കോതമംഗലം രൂപത വൈദിക യോഗം ആവശ്യപ്പെട്ടു.
പെസഹാ, ഈസ്റ്റർ ദിനങ്ങളിലെ എൻട്രൻസ് പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശുദ്ധ ദിനങ്ങളിലെ പരീക്ഷ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തേയും അവകാശങ്ങളയും ബാധിക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി തീരുമാനം അടിയന്തരമായി പുനപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി



