
സ്വന്തം ലേഖകൻ
തിരുവല്ല : ഐ.എച്ച്.ആ൪.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളജില്‍ പുതുതായി അനുവദിച്ച കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) കോഴ്സില്‍ 2021-22 അധ്യയന വ൪ഷം എൻ.ആ൪.ഐ സീറ്റുകളിൽ ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ഓഗസ്റ്റ് ആറു മുതല്‍ ഒന്‍പതു വരെ www.ihrd.kerala.gov.in/enggnriഎന്ന വെബ്സൈറ്റിലോ കോളജിന്റെ വെബ്സൈറ്റിലോ സമര്‍പ്പിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓൺലൈനായി സമ൪പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നി൪ദ്ദിഷ്ട അനുബന്ധ രേഖകളും ആയിരം രൂപ രജിസ്ട്രേഷൻ ഫീസ് ഓൺലൈനില്‍ അടച്ചതിന്റെ രേഖയോ പ്രിന്‍സിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റോ സഹിതം ഓഗസ്റ്റ് 11 വൈകുന്നേരം അഞ്ചിനു മുന്‍പ് കോളജിൽ ലഭിക്കണം. വിശദ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍-8547005034, 0469-2678983



