
ഇനിയും അവസാനിക്കാതെ എൻഡോസൾഫാൻ ദൂഷ്യഫലങ്ങൾ ; രണ്ട് തലയുമായി പെൺകുഞ്ഞ് പിറന്നു
സ്വന്തം ലേഖകൻ
കാസർഗോഡ് : ഇനിയും അവസാനിക്കാതെ എൻഡോസൾഫാൻ ദൂഷ്യഫലങ്ങൾ. കാസർഗോഡ് ജനറൽ ആശുപത്രിയിൽ രണ്ട് തലയുമായി പെൺകുഞ്ഞ് പിറന്നു. എൻഡോസൾഫാൻ ദുരിതബാധിതമായ ബെള്ളൂരിൽ നിന്നുള്ള സ്ത്രീയ്ക്കാണ് രണ്ടു തലയുമായി പെൺകുഞ്ഞ് പിറന്നത്. ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. മൂന്ന് ദിവസം മുമ്പാണ് കാസർഗോഡ് ബെള്ളൂർ കിന്നിംഗാറിലെ ലോകനാഥ ആചാര്യയുടെ ഭാര്യ ചന്ദ്രകലയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്.
ഡോക്ടർമാർ സ്‌കാനിംഗ് നടത്തിയതിൽ ഗർഭസ്ഥ ശിശുവിന്റെ തല വലിപ്പമുള്ളതായി കണ്ടിരുന്നു. തുടർന്നാണ് രണ്ട് തലയുടെ സാദൃശ്യമുള്ള മാംസം കണ്ടെത്തിയതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രകലയുടെ രണ്ടാമത്തെ പെൺകുട്ടിയാണിത്. മൂത്ത കുട്ടിക്ക് രണ്ടര വയസ് പ്രായമുണ്ട്. ചന്ദ്രകലയുടെ യുവതിയുടെ ഭർതൃമാതാവ് എൻഡോസൾഫാൻ ദുരിത ബാധിതയായിരുന്നു. നാല് വർഷം മുൻപാണ് ഇവർ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
