
എരുമേലി: ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടത് കഴിഞ്ഞയാഴ്ചയാണ്
ഇതേ തുടർന്ന് ജില്ലയിലെ പാറമടകളിലെ ഖനന പ്രവർത്തനങ്ങൾ പൂർണമായും നിർത്തിയിരുന്നു. എന്നാൽ ഇപ്പോഴും എരുമേലി പോലീസ് സ്റ്റേഷന് തൊട്ടടുത്ത് വ്യാപകമായി പാറ പൊട്ടിച്ചു മാറ്റുകയാണ് .
ലോഡ് കണക്കിന് പാറയാണ് ഇവിടെ നിന്നും ദിവസേന കടത്തിക്കൊണ്ടുപോകുന്നത്. എരുമേലി പോലീസ് സ്റ്റേഷന്റെ അര കിലോമീറ്റർ മാറിയാണ് പാറപൊട്ടിക്കൽ തകൃതിയായി നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെസിബിയും ബ്രേക്കറും അടക്കമുള്ളവ കൊണ്ടുവന്നാണ് പാറ പൊട്ടിക്കുന്നത്. പോലീസ് സ്റ്റേഷന് തൊട്ടു മുന്നിലൂടെയുള്ള വഴിയിലൂടെയാണ് ലോഡ് കണക്കിന് പാറ ദിവസവും കടത്തിക്കൊണ്ടുപോകുന്നത്.
പാറ പൊട്ടിക്കുന്നതും, കടത്തിക്കൊണ്ടു പോകുന്നതും പോലീസുകാർ നേരിൽ കാണാറുണ്ടെങ്കിലും തിരിഞ്ഞുപോലും നോക്കാറില്ല .
ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ജില്ലാ കളക്ടർ പാറ ഖനനം നിരോധിച്ച് ഉത്തരവായത്.
എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന നിലപാടാണ് എരുമേലി പോലീസ് സ്വീകരിക്കുന്നത്







