video
play-sharp-fill
ഇ.എം.ഐയിൽ ഇളവുണ്ടോ..! വട്ടിപ്പലിശക്കാരന്റെ പറ്റുബുക്കിൽ നിന്നും രക്ഷയുണ്ടോ..! ഹൗസിങ് ലോണിന്റെ അടവ് തെറ്റിയാൽ സിബിൽ കുറയുമോ ?, പലിശ കയറുമോ..? കൊറോണക്കാലത്തെ സാധാരണക്കാരന്റെ സംശയങ്ങൾ ഇങ്ങനെ..!

ഇ.എം.ഐയിൽ ഇളവുണ്ടോ..! വട്ടിപ്പലിശക്കാരന്റെ പറ്റുബുക്കിൽ നിന്നും രക്ഷയുണ്ടോ..! ഹൗസിങ് ലോണിന്റെ അടവ് തെറ്റിയാൽ സിബിൽ കുറയുമോ ?, പലിശ കയറുമോ..? കൊറോണക്കാലത്തെ സാധാരണക്കാരന്റെ സംശയങ്ങൾ ഇങ്ങനെ..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത്, പണിയില്ലാതെ 21 ദിവസം വീട്ടിലിരിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ നെഞ്ചു തകർക്കുന്നത് നിരവധി സംശയങ്ങളാണ്. ഈ സംശയങ്ങൾക്കു പക്ഷേ, ഉത്തരം നൽകാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയ്‌ക്കോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയ്‌ക്കോ ഇനിയും സാധിച്ചിട്ടില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം എന്നത് കൂലിപ്പണിക്കാരായ സാധാരണക്കാരും, അന്നന്നത്തെ ജോലികൊണ്ട് കഴിയുന്ന മധ്യവർഗവുമാണ്.

പറമ്പും പുരയിടവും കിളയ്ക്കാൻ എത്തുന്നവരും, ഓട്ടോഡ്രൈവർമാരും, സ്വകാര്യ ബസ് ഡ്രൈവർമാരും, കണ്ടക്ടർമാരും, ഹോട്ടൽ തൊഴിലാളികളും അടക്കമുള്ള അന്നന്നത്തെ അന്നം ജോലി ചെയ്തു കണ്ടെത്തുന്ന ലക്ഷങ്ങളുണ്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ. ചെറുകിട ഇടത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും, മാസവും ആഴ്ചകളിലും ശമ്പളം കയ്യിൽ വാങ്ങുകയും ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾ കേരളത്തിൽ മാത്രം ലക്ഷങ്ങൾക്കു മുകളിൽ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ അടക്കമുള്ളവർ മൊബൈൽ ഫോൺ മുതൽ വീട്ടിലേയ്ക്കുള്ള ഇലക്ട്രോണി്ക ഉപകരണങ്ങൾ വരെ വാങ്ങുന്നത് ഇ.എം.ഐ മാർഗം ഉപയോഗിച്ചാണ്. ഈ മാർഗത്തിലൂടെ മാസത്തിൽ തവണയടച്ചാണ് ഇവർ പലപ്പോഴും സാധനങ്ങൾ സ്വന്തമാക്കുന്നത്. എന്നാൽ, കൊറോണക്കാലത്ത് വീട്ടിലിരിക്കാൻ പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും ആഹ്വാനം ചെയ്യുമ്പോൾ ജോലിയില്ലാതെ, ശമ്പളമില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരുന്ന സാധാരണക്കാരായ ആളുകൾ നേരിടുന്ന പ്രധാന പ്രശ്‌നം ഇത്തരം ഇ.എം.ഐകൾ അടയ്‌ക്കേണ്ടി വരുന്നതാണ്.

മാസത്തിന്റെ ആദ്യ അഞ്ചു ദിവസങ്ങൾക്കുള്ളിൽ അവർ നിങ്ങളെ തേടിയെത്തുമെന്നു ഇ.എം.ഐ വഴി സാധനങ്ങൾ വാങ്ങിയ എല്ലാവർക്കും അറിയാം. എന്നാൽ, ഈ പ്രശ്‌നം എങ്ങിനെ പരിഹരിക്കണമെന്നകാര്യത്തിൽ മാത്രം ഇവർക്ക് ഉത്തരം നിലവിൽ ഇല്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാക്കുകൾക്ക് ഇവർ കാതോർത്തിരിക്കുന്നത്.

പണമില്ലാത്തതിനാൽ പലരും ബ്ലേഡ് ഇടപാടുകാരുടെ കയ്യിൽ നിന്നും പണം കടംവാങ്ങിയാണ് ഇതുവരെ ജീവിതം മുന്നോട്ടുകൊണ്ടുപായിരുന്നത്. എന്നാൽ, ബ്ലേഡ് അടവ് മുടങ്ങിയതിനാൽ ബ്ലേഡുകാർ വീട്ടിലേയ്ക്ക് എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ ഇപ്പോൾ. നിലവിലെ സാഹചര്യത്തിൽ കൊറോണ ഈ ജീവിതങ്ങളെ തന്നെ ഇല്ലാതാക്കുമെന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്.