കേന്ദ്ര സർക്കാരിന്റെ 3000ത്തോളം ഇ-മെയിൽ ഐഡികൾ ചോർന്നു: ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരുടെയും മുതിർന്ന ഗവേഷകരുടെയും ഇമെയിലുകളും ചോർന്നു
സ്വന്തം ലേഖകൻ
ഡൽഹി: കേന്ദ്ര സർക്കാരിന്റെ 3000ത്തോളം ഇ-മെയിൽ ഐഡികൾ ചോർന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയം, ഇസ്രോ, ഇന്ദിരാഗാന്ധി ആറ്റോമിക് റിസർച്ച് സെന്റർ എന്നിവിടങ്ങളിലെ അടക്കം 3000ത്തോളം സർക്കാർ ഇ-മെയിൽ ഐഡികൾ ചോർന്നതായിയാണ് റിപ്പോർട്ട്.
സർക്കാരിന്റെ ഔദ്യോഗിക ഇ-മെയിൽ ഡൊമൈൻ ‘gov.in’ൽ അവസാനിക്കുന്ന 3000 മെയിൽ ഐഡികളുടെ പാസ് വേർഡും വിവരങ്ങളുമാണ് ഡാർക്ക് വെബിൽ അടക്കം പരസ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരുടെയും ഇസ്രോയിലെ മുതിർന്ന ഗവേഷകരുടെയും ഇമെയിലുകൾ ഈ കൂട്ടത്തിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐഎസ്ആർഒ, ബാബാ ആറ്റോമിക് റിസേർച്ച് സെന്റർ, വിദേശകാര്യ മന്ത്രാലയം, ആറ്റോമിക് എനർജി റെഗുലേഷൻ ബോർഡ്, സെബി എന്നീ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഇമെയിൽ ഐഡി ചോർന്നിട്ടുണ്ട്. അംബാസിഡർമാരുടെയും ശാസ്ത്രജ്ഞരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇമെയിലുകളും ചോർത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം വിവരങ്ങൾ ചോർത്തിയത് ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരാണോ അകത്തുള്ളവരാണോ എന്ന കാര്യത്തിൽ വ്യക്തമായി വിവരം പുറത്തെത്തിയിട്ടില്ല.