
എറണാകുളം : എറണാകുളം വെങ്ങോലയിൽ മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും പണവുമായി അച്ഛൻ കാമുകിക്കൊപ്പം ഒളിച്ചോടി. ചടങ്ങിന് ഒരു മാസം മാത്രം ശേഷിക്കെയാണ് അച്ഛന്റെ നീചമായ പ്രവൃത്തി.
വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അച്ഛൻ സ്വർണവും പണവുമായി നാടുവിട്ടത്. സംഭവം സംബന്ധിച്ച് പെൺകുട്ടി പോലീസിൽ പരാതി നൽകി.
കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിക്ക് ഒപ്പമാണ് ഇയാൾ പോയതെന്നാണ് വിവരം. മകളുടെ കല്യാണത്തിന്റെ സ്വർണവും 5 ലക്ഷം രൂപയും കൊണ്ടാണ് ഇയാൾ കാമുകിക്ക് ഒപ്പം കടന്നു കളഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







