
വിശന്നാൽ പിന്നെ എന്ത് ചെയ്യും; ഞങ്ങൾക്കുള്ളത് ഇങ്ങ് തന്നേക്ക്; വണ്ടി തടഞ്ഞ് നിര്‍ത്തി ഭക്ഷണം തേടി ആന
സ്വന്തം ലേഖകൻ
പാലക്കാട്: യാത്രക്കാരെ ആക്രമിക്കുന്ന ആനകളെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ വണ്ടി തടഞ്ഞ് നിര്‍ത്തി ഭക്ഷണം തേടുന്ന ആനക്കൂട്ടത്തെ കണ്ടിട്ടുണ്ടോ?
അത്തരത്തില്‍ ഒരു ദൃശ്യമാണ് സത്യമംഗലം വനത്തില്‍ നിന്ന് പുറത്തുവരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യമംഗലം- മൈസൂരു ദേശീയ പാതക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വലിയ തോതില്‍ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് ലോഡ് കയറ്റി പോയ ലോറിയാണ് ആന തടഞ്ഞു നിര്‍ത്തിയത്.
സത്യമംഗലം- മൈസൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിയാനക്ക് ഒപ്പമെത്തിയ അമ്മയാന കരിമ്പുമായി വന്ന ലോറി തടഞ്ഞത്.
ഇതേത്തുടര്‍ന്ന് വണ്ടി നിര്‍ത്തിയ തൊഴിലാളി, വാഹനത്തിന് മുകളില്‍ കയറി കരിമ്പ് ആനക്ക് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കരിമ്പ് കിട്ടിയതോടെ ആനകള്‍ റോഡില്‍ നിന്ന് മാറുകയും വാഹനങ്ങളെ പോകാന്‍ അനുവദിക്കുകയും ചെയ്തു.
Third Eye News Live
0