play-sharp-fill
ശ്രീകൃഷ്ണൻ്റെ ലാപ്ടോപ്പ് മുതൽ ഹവ്വ കടിച്ച ആപ്പിൾ വരെ ശേഖരത്തിൽ; മോൻസൺ മാവുങ്കൽ അൽഭുത പ്രതിഭാസം തന്നെ ; മൂന്ന് മണിക്കൂറിനകം ഓർഡർ ചെയ്താൽ വെറും 16 കോടിക്ക് ഹവ്വ കടിച്ച ആപ്പിൾ കിട്ടും; മോൻസണെ ട്രോളികൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

ശ്രീകൃഷ്ണൻ്റെ ലാപ്ടോപ്പ് മുതൽ ഹവ്വ കടിച്ച ആപ്പിൾ വരെ ശേഖരത്തിൽ; മോൻസൺ മാവുങ്കൽ അൽഭുത പ്രതിഭാസം തന്നെ ; മൂന്ന് മണിക്കൂറിനകം ഓർഡർ ചെയ്താൽ വെറും 16 കോടിക്ക് ഹവ്വ കടിച്ച ആപ്പിൾ കിട്ടും; മോൻസണെ ട്രോളികൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

കോട്ടയം: ഹാസ്യം കണ്ടെത്താനും, അവതരിപ്പിക്കാനുമുള്ള ട്രോളന്മാരുടെ കഴിവ് അപാരം തന്നെ

ചിലപ്പോഴൊക്കെ അതിരു വിടാറുണ്ടെങ്കിലും സമൂഹത്തില്‍ ചര്‍ച്ചയാകുന്ന വിഷയത്തെ ട്രോളന്മാര്‍ ഉപേക്ഷിക്കാറില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ട്രോളന്മാരുടയും സോഷ്യല്‍ മീഡിയയുടെയും ഇഷ്ടവിഷയം മോണ്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയായും ഫോട്ടോയായുമൊക്കെയാണ് ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിൽ ചിരി പടര്‍ത്തുന്നത്.

ആദവും ഹവ്വയും ഉപയോഗിച്ച ഓട്ടു വിളക്ക്, ശ്രീകൃഷ്ണ്‍ ഉപയോഗിച്ച ലാപ്പ്‌ടോപ്പ് തുടങ്ങി ഹവ്വ കടിച്ച ആപ്പിള്‍ വരെ ട്രോളന്മാര്‍ ഇക്കൂട്ടത്തില്‍ എത്തിച്ചിട്ടുണ്ട്.ആദത്തിന്റെ കാലത്ത് വിട്ടില്‍ ഉപയോഗിച്ചിരുന്ന ഒരു ഓട്ട് വിളക്ക് വില്‍പ്പനയ്ക്ക്, ഹവ്വയുടെ ആട്ട് കല്ല് ഇന്ത്യയിലെത്തിക്കാന്‍ കുറച്ച്‌ ഫണ്ട് ആവശ്യമുണ്ട്.

അതിനാല്‍ മാത്രമാണ് ഈ വിളക്ക് വില്‍ക്കുന്നത്. ജെനുവിന്‍ വ്യക്തികള്‍ മാത്ര ബന്ധപ്പെടുക എന്നിങ്ങനെ വിശദീകരണ കുറിപ്പുകളും ചിത്രങ്ങളും അടങ്ങുന്നതാണ് ട്രോളുകള്‍.

3 മണിക്കുറിനുള്ളിൽ ഓര്‍ഡര്‍ ചെയ്താല്‍ വെറും 16 കോടി രൂപ എന്നു പറഞ്ഞാണ് ഹവ്വ കടിച്ച ആപ്പിളിനെ ട്രോളന്മാര്‍ പരിചയപ്പെടുത്തുന്നത്.സാധാരാണ നിലയില്‍ പ്രഖ്യാപിത ട്രോള്‍ ഗ്രൂപ്പില്‍ ആണ് ട്രോളുകള്‍ പ്രചരിക്കുന്നത് എങ്കില്‍ ഈ വിഷയത്തില്‍ വിട്ടിലെ പഴയ ഉപകരണങ്ങളുടെ ഫോട്ടോ വച്ച്‌ ഒട്ടുമിക്കവരും ട്രോളുകള്‍ ഇറക്കിയിട്ടുണ്ട്. വ്യത്യസ്ത ആശയങ്ങളുമായി എത്തുന്ന ട്രോളുകള്‍ വായനക്കാരില്‍ ചിരി പടര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല.
ഫോട്ടോയ്‌ക്കൊപ്പം തന്നെ വീഡിയോ ട്രോളുകളും പ്രചരിക്കുന്നുണ്ട്.

മോശയുടെ അംശ വടിയും യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് വാങ്ങിയ 30 വെള്ളിക്കാശിലെ 2 വെള്ളിക്കാശും അല്‍ഫോന്‍സയുടെ തിരുവസ്ത്രവും ഉള്‍പ്പെടെ പല വ്യാജ തിരുശേഷിപ്പുകളും കാട്ടി തട്ടിപ്പു നടത്തി വരുന്നതിനിടെ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ മോന്‍സണ്‍ ജോസഫിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച യൂട്യൂബേഴ്‌സിനെ കേന്ദ്രീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

മോന്‍സണിന്റെ പക്കല്‍ നിന്നും ഏതെങ്കിലും തരത്തില്‍ പണം കൈപ്പറ്റിയ ശേഷം തെറ്റായ വിവരം അറിഞ്ഞു കൊണ്ട് പുറത്ത് വിട്ടതാണോ എന്നാണ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കില്‍ തട്ടിപ്പിന് കൂട്ടു നിന്നതിന് ഇവര്‍ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. തട്ടിപ്പ് നടത്തുന്നതിന് വിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ ഇത്തരം വീഡിയോകളും ഇയാള്‍ ഉപയോഗിച്ചിരുന്നു എന്ന് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ വഴിക്കും നീങ്ങുന്നത്.