ആനപ്പുറത്തിരുന്ന് അഭ്യാസം..! ബാബാ രാംദേവ് യോഗ ചെയ്യവെ ആനപ്പുറത്തു നിന്നും താഴെ വീണു

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ഭോപ്പാൽ : യോഗക്കിടെ ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് യോഗ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. എന്നാൽ രാംദേവിന് പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ആനയുടെ പുറത്ത് യോഗ ചെയ്തിരുന്ന രാംദേവ്, ആന അനങ്ങിയതോടെ ബാലൻസ് നഷ്ടമായി താഴെ വീഴുകയായിരുന്നു. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയിൽ കാണാം. സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ ചെയ്യുന്നതിനിടെ ആന മുന്നോട്ടു നീങ്ങുകയായിരുന്നു. തുടർന്ന് ബാലൻസ് നഷ്ടപ്പെട്ട രാംദേവ് താഴേക്ക് വീഴുകയായിരുന്നു. പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. വീണ ഉടൻ തന്നെ ബാബാ രാംദേവ് എഴുന്നേറ്റ് പോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.