ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കാട്ടാന വീണ കിണറ്റില്‍ ചാടുമെന്ന് സ്ഥലം ഉടമ; ആന തിരികെ കാട്ടിലേക്കോടിയത് ജനവാസ മേഖലവഴിയെന്ന് നാട്ടുകാരുടെ പരാതി

Spread the love

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ളാച്ചേരി ഭാഗത്തെ തോട്ടത്തിലെ ചതുരാകൃതിയിലുള്ള കിണറില്‍ കാട്ടാന കുടുങ്ങിയത് ഏതാണ്ട് 16 മണിക്കൂറോളമാണ്.

video
play-sharp-fill

പത്തോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറ്റിലേക്കാണ് പത്ത് വയസുകാരൻ കൊമ്പൻ വെള്ളിയാഴ്‌ച പുലർ‌ച്ചെ രണ്ട് മണിയോടെ വീണത്. വൈകുന്നേരം നാലുമണി അടുപ്പിച്ച്‌ മഴപെയ്യുന്ന സമയത്ത് ആനയെ വനംവകുപ്പ് കരയ്‌ക്ക് കയറ്റി മൂന്ന് കിലോമീറ്റർ നാട്ടിലൂടെ വനത്തിലേക്ക് തുരത്തി.

കടുത്ത വന്യമൃഗ ശല്യം നേരിടുന്ന നിരവധി ജനങ്ങള്‍ വസിക്കുന്ന പ്‌ളാച്ചേരി ഭാഗത്ത് ആന കിണറ്റില്‍ വീണതോടെ കാട്ടാനയെ മയക്കുവെടി വച്ച്‌ മാറ്റണമെന്നും ആന വീണ കിണർ ഉപയോഗയോഗ്യമാക്കി കൊടുക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് വനംവകുപ്പും ഒപ്പം നിന്നതോടെയാണ് ജനം ഇന്ന് പ്രദേശത്ത് സഹകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ആനയെ കരയ്‌ക്കു കയറ്റി ഓടിച്ചുവിട്ടതോടെ പ്രദേശവാസികള്‍ കോപാകുലരായി.