
വയനാട്: കൽപ്പറ്റയിൽ വീണ്ടും കാട്ടാന ആക്രമണം. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്ത് കാട്ടാന ആക്രമണത്തിൽ റിസോർട്ട് നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. സതീശനും മറ്റ് അഞ്ചുപേരും സമീപത്തെ കടയിൽ സാധനം വാങ്ങാനായി പോയതായിരുന്നു. ഇതിനിടെ സതീഷിന്റെ നേർക്ക് ആന പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന മറ്റ് നാലു പേർ തിരിഞ്ഞോടി. എന്നാൽ സതീശൻ ഓടുന്നതിനിടയിൽ ആന പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറിൽ തുളഞ്ഞ് കയറുകയായിരുന്നു.
ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ശേഷം തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group