പിടി 7 നെ പിടികൂടിയെങ്കിലും രക്ഷയില്ല ; ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി ; മായാപുരത്ത് ക്വാറിയുടെ മതിലും,പെരുന്തുരുത്തിയിൽ പറമ്പിലെ മരങ്ങളും നശിപ്പിച്ചു; കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് ജനങ്ങൾ
സ്വന്തം ലേഖകൻ
പാലക്കാട്: പിടി 7 പിടികൂടിയെങ്കിലും ധോണിയിൽ ആന ശല്യത്തിന് കുറവൊന്നുമില്ല. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി.
മായാപുരത്ത് ക്വാറിയുടെ മതിൽ ഉൾപ്പെടെ തകർത്തു. പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്നയാളുടെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അതിനിടെ അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രി അഗളി സ്വദേശി പോത്താനാമൂഴിയിൽ പോൾ മാത്യുവിന്റെ 450 വാഴകളും തെങ്ങുകളും, കപ്പയും കാട്ടാനകൾ നശിപ്പിച്ചു.
Third Eye News Live
0
Tags :