തൃശൂരിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു; എഴുന്നള്ളിപ്പിനായി തിടമ്പേറ്റുന്നതിനിടെ യുവാവിനെ തുമ്പിക്കൈയ്യില്‍ തലകീഴായി തൂക്കിയെടുക്കുകയായിരുന്നു; പരിക്കേറ്റ യുവാവ് ചികിത്സയിൽ

Spread the love

തൃശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയില്‍ ആയിരുന്നു സംഭവം.

video
play-sharp-fill

എരയാകുടി തുറന്നല്ലൂർ മനയില്‍ വിവേകിനാണ് പരിക്കേറ്റത്. അത്തിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ആക്രമിച്ചത്. തിടമ്പുമായി ആനയുടെ അരികില്‍ നിന്ന വിവേകിനെ തുമ്പിക്കൈയ്യില്‍ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group