മുണ്ടക്കയത്ത് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കാട്ടാനക്കൂട്ടം എത്തുന്നത് ; തുരത്താനുള്ള ശ്രമവുമായി വനം വകുപ്പ്
സ്വന്തം ലേഖകൻ
മുണ്ടക്കയം : മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി.
വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റി വിടുവാൻ ശ്രമം നടക്കുകയാണ്.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം 24ഓളം കാട്ടാനകൾ ഇതേ എസ്റ്റേറ്റിലേക്ക് എത്തിയിരുന്നു. തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് വളരെ പണിപ്പെട്ടാണ് കാട്ടാനകളെ തിരികെ കാട് കയറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്ത് കാട്ടാനകൾ അടക്കമുള്ള വന്യജീവികളുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കാൻ എത്രയും വേഗം സർക്കാരും വനംവകുപ്പും നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ
2019 ഡിസംബറിൽ കൊമ്പുകുത്തി മേഖലയിൽ തുടങ്ങിയ കാട്ടാനശല്യം പിന്നീട് പനക്കച്ചിറ, ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങൾ മതമ്പ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.
കാട്ടാനക്കൂട്ടം കറക്കം തുടരുന്നതിനാൽ നെട്ടോട്ടം ഓടുകയാണ് ജനങ്ങൾ. ആനകളെ ഉൾവനത്തിലേക്ക് ഓടിക്കാൻ ഇതിനോടകം പല രീതികളും വനം വകുപ്പ് നോക്കി എങ്കിലും ഫലിച്ചിട്ടില്ല.