രാജന്റെ താരാട്ട് കേട്ട് കൊമ്പിൽ തല വച്ച് പാപ്പാൻ ഉറങ്ങി: രാജന്റെയും പാപ്പാന്റെയും ഉറക്കം വൈറൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: കൊമ്പനായാൽ ഇങ്ങനെ വേണം ..! ആനയും ആനക്കഥകളും എന്നും മലയാളികളെ ഹരം കൊള്ളിക്കുന്നതാണ്. കൊമ്പന്മാരുടെ പേരു പോലും നാടിനെ അഭിമാനത്തിൽ ആറാടിക്കുന്നതാണ് കാഴ്ച. ഇതിനിടെയിലാണ് മലയാലപ്പുഴ രാജന്റെ വേറിട്ട ഉറക്കക്കാഴ്ച വൈറലായി മാറിയത്.

ആനയും പാപ്പാനും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിലുമപ്പുറമാണ്. പാപ്പാനോടുള്ള ആനയുടെ സ്‌നേഹത്തിന്റെ നിരവധി കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ആനയുടെ കാലില്‍ ചാരി ഇരിക്കുന്നവര്‍, ആനയുടെ അടിയില്‍ കിടക്കുകയും ഇരിക്കുകയും ചെയ്യുന്നപാപ്പാന്മാര്‍ ഒക്കെ എന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. അത്തരത്തില്‍ പാപ്പാനൊപ്പം കിടന്നുറങ്ങുന്ന ആനയുടെയും ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാലപ്പുഴ രാജന്‍ എന്ന ഗജവീരനാണ് പാപ്പാന്‍ മണികണ്ഠന് കാവലായി നില്‍ക്കുകയും അവസാനം പാപ്പാനൊപ്പം കിടന്നുറങ്ങുകയും ചെയ്തത്‌. ഗോപാലശ്ശേരി ആനപ്രേമി സംഘം അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്‌.

മണികണ്ഠന്‍ പായ വിരിച്ച്‌ ആനയക്കടുത്ത് കിടന്നുറങ്ങുമ്പോള്‍ കാവല്‍ നില്‍ക്കുന്ന ചിത്രമാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ഉറക്കം വന്നപ്പോള്‍ പാപ്പാനൊപ്പം ആനയും കിടന്നുറങ്ങുന്നതാണ് ചിത്രം. ഈ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ആനപ്രേമികള്‍ ഏറ്റെടുത്തത്.