കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ മാർച്ച് 5 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

മീനടം സെക്ഷൻ പരിധിയിൽ ഉള്ള ടോംസ് പൈപ്പ്, അനിക്കോൺ, വട്ടോലി, രാജമറ്റം, മാടത്താനി, നെടുമറ്റം ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷന്റെ പരിധിയിൽ ചകിരി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം സെക്ഷൻ പരിധിയിൽ വാകത്താനം പള്ളിക്കടവ് ,പാടിയറക്കടവ് ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന കൊഴുവനാൽ പള്ളികുന്ന്, ബി എസ് എൻ എൽ എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമറുകൾ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷൻ പരിധിയിലുള്ള താഴത്തങ്ങാടി, ഇളങ്കാവ്, കുമ്മനം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുടമാളൂർ, കിംസ് ഹോസ്പിറ്റൽ, പുളിഞ്ചുവട്, തൂത്തൂട്ടി കവല ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.