വൈദ്യുതി വിതരണ മേഖലയും ‘വിൽക്കാനൊരുങ്ങി ‘ കേന്ദ്രം ; എതിർപ്പുമായി കേരളം
സ്വന്തം ലേഖിക
ദില്ലി: വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്രം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആർകെ സിങ് നിലപാട് കടുപ്പിച്ചത്. വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ ദീർഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ 11, 12 തിയ്യതികളിൽ ചേർന്ന സംസ്ഥാന വൈദ്യുതി മന്ത്രി നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.
കേന്ദ്രനിർദേശത്തോട് കേരളത്തിന്റെ വിയോജിപ്പ് തുടരുകയാണ്. ഇത്തവണ ചേർന്ന യോഗത്തിലും സ്വാകാര്യവത്കരിക്കാനുള്ള കേന്ദ്രനിർദേശത്തോടു അനുകൂല നിലപാടല്ല കേരളം സ്വീകരിച്ചതെനനാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിതരണ ശൃംഖല സ്വകാര്യവൽക്കരിക്കുന്നത് തോന്നുംപോലെയുള്ള ചാർജ്ജ് വർധനവിന് വഴിവെക്കുമെങ്കിലും മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലപാട് ആവർത്തിച്ച് കേന്ദ്രം
സംസ്ഥാന വൈദ്യുതി ബോർഡുകൾ സ്വാകാര്യ ഏജൻസികൾക്ക് വൈദ്യുതി മൊത്ത വിതരണം നടത്തുക. ഒരു മേഖലയിൽ മൂന്നോ നാലോ ഏജൻസികളെ ചുമതലപ്പെടുത്തുക. അവർ ഉപഭേക്താക്കൾക്ക് വൈദ്യുതി എത്തിക്കും എന്നാതാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് തന്നെയാണ് കേന്ദ്രമന്ത്രി ആർകെ സിങ് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലും ആവർത്തിച്ചത്
കേരള ജനതയ്ക്ക് ഇരുട്ടടി
തിരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ കേന്ദ്ര നിർദേശത്തോടുള്ള എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ വിതരണ മേഖലയിലെ സ്വാകാര്യവത്കരത്തിന് നിയമനിർമ്മാണം വന്നാൽ കേരളത്തിനും മാറിനിൽക്കാനാവില്ല. വൈദ്യുതി വിതരണത്തിൽ കെഎസ്ഇബിക്കുള്ള നിയന്ത്രം നഷ്ടപ്പെട്ടാൽ കേരള ജനയ്ക്ക് ഉണ്ടാകാൻ പോകുന്ന ഇരുട്ടടിയായിരിക്കും ഇത്.
ഇന്ത്യൻ റെയിൽവെയും സ്വകാര്യ വൽക്കരിക്കുന്നു
ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവൽക്കരണ നടപടികളും മോദി സർക്കാർ വേഗത്തിലാക്കുകയാണ്. സ്വകാര്യ ട്രെയിനുകൾ ഇന്ത്യൻ റെയിൽ പാളത്തിലൂടെ ഓടാൻ തുടങ്ങി. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നെല്ലാമുള്ള ശബ്ദമുദ്രകളിലൂടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന് റെയിൽവേയെ വിധേയമാക്കുകയാണ്. ബിജെപി സർക്കാരിന്റെ മുൻവർഷങ്ങളിലെ റെയിൽ ബജറ്റുകളിലും 2016-17ലെ പൊതുബജറ്റ് നിർദേശങ്ങളിലും ഒരു പൊതുമേഖല ഗതാഗതസംവിധാനം എന്ന നിലയിലുള്ള ഇന്ത്യൻ റെയിൽവേയുടെ അന്ത്യം ലക്ഷ്യംവച്ചുള്ള പരിഷ്‌കാരങ്ങളിലാണ് ഊന്നിയതെന്നത് കാണാൻ സാധിക്കും.
സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിൽ
വൻകിട നിർമാണപ്രവർത്തനങ്ങൾ, പുതിയ പാതകളുടെ സ്ഥാപനം, കാറ്ററിങ്, വിദേശ റെയിൽ സാങ്കേതികസഹകരണം, ഭൂമി ഏറ്റെടുക്കൽ, റെയിൽവേ പദ്ധതികളുടെ മേൽനോട്ടം, തുറമുഖങ്ങളെയും ഖനികളെയും ബന്ധിപ്പിക്കുന്ന റെയിൽപ്പാതകൾ തുടങ്ങിയ അന്തർഘടനാ മേഖലകളിലെ പിപിപി സംരംഭങ്ങൾവഴി കോർപറേറ്റുകളുടെ ആധിപത്യം ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. 98.2 ശതമാനം രണ്ടാംക്‌ളാസ് യാത്രക്കാരുടെ ആശ്രയമായ റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനെന്ന വ്യാജേന സ്വകാര്യസ്ഥാപനങ്ങളെ സ്റ്റേഷനുകളുടെ നടത്തിപ്പ് ഏൽപ്പിച്ചുകൊടുക്കാനുള്ള നീക്കത്തിനും കേന്ദ്രം തയ്യാറെടുക്കുന്നുണ്ട്.
സ്വകാര്യ ട്രെയിനുകൾ ഓടി തുടങ്ങി
റെയിൽവേ ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖല സംവിധാനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടിക്കൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ റെയിൽ ബജറ്റുതന്നെ നിർത്തലാക്കിയത്. 1990കൾക്കുശേഷം റെയിൽവേയുടെ കാറ്ററിങ്ങും മെയിന്റനൻസും തുടങ്ങി ഓരോ മേഖലയും ക്രമാനുഗതമായി സ്വകാര്യവൽക്കരിച്ചിരുന്നു. 2015-16 ബജറ്റ് നിർദേശങ്ങൾ റെയിൽപ്പാതകളുടെയും തീവണ്ടിയോട്ടത്തിന്റെയും മേഖലകളെ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതാണ്. ഇപ്പോൾ രണ്ട് പാതകളും സ്വകാര്യ വൽക്കരിച്ചിട്ടുണ്ട്.