
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മാർച്ച് 22 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാൻ കുന്ന്, പനയക്കഴിപ്പ്, തളിക്കോട്ട എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, ചകിരി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരക്കുന്ന്, കാളച്ചന്ത, പച്ചാത്തോട്, വിളക്കുമരുത്, മുട്ടിയാനിക്കുന്ന് ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചെത്തിപ്പുഴക്കടവ് , പേപ്പർമിൽ റോഡ് , പേപ്പർമിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 6 വരെയും അസംപ്ഷൻ , മതുമൂല , ആണ്ടവൻ , പാലാത്ര കോളനി , വാഴപ്പള്ളി കോളനി , മോർക്കുളങ്ങര ബൈപ്പാസ്സ് , പാലാക്കുന്നേൽ , സീന , അപ്‌സര എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കരു മാൻ കാവ്, വള്ളോം തറ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചൂരക്കുറ്റി, റബർ വാലി ,കയ്പ്പനാട്ട് പടി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കപ്പാടം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ പനന്താനം, വഞ്ചിപ്പുര ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.



