play-sharp-fill
പള്ളത്ത് വൈദ്യുതി പോസ്റ്റ് കത്തി നശിച്ചു; അപകടമൊഴിവായത് തലനാരിഴയ്ക്ക്

പള്ളത്ത് വൈദ്യുതി പോസ്റ്റ് കത്തി നശിച്ചു; അപകടമൊഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: പള്ളത്ത് വൈദ്യുതി പോസ്റ്റ് കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ അപകടമാണെന്നാണ് സൂചന. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ പള്ളം മാവിളങ്ങിന് സമീപത്ത് സ്വകാര്യ കമ്പനിയുടെ പരിസരത്താണ് വൈദ്യുതി പോസ്റ്റ് തീ പിടിച്ചത്.


ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പോസ്റ്റിന്റെ മുകൾ ഭാഗത്ത് തീയും പുകയും ഉയരുകയായിരുന്നു. സംഭവം കണ്ടു നിന്ന നാട്ടുകാർ ഉടൻ അഗ്നി രക്ഷാസേന അധികൃതരെ അറിയിക്കുകയായിരുന്നു.1.30 യോടുകൂടി കോട്ടയത്തുനിന്നും എത്തിയ അഗ്നി രക്ഷാസേനാ സംഘം തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ അപകടകരമായ രീതിയിൽ ഉയർന്നതോടുകൂടി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും പോസ്റ്റിന്റെ ഒരു ഭാഗത്ത് തീ പടർന്ന് കത്തിയിരുന്നു.

പത്ത് മിനിറ്റിനകം തീ അണച്ചതോടെ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് സ്ഥലത്തെത്തി.