
കൊച്ചി: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികള്‍ ചത്തു.
അങ്കമാലി നഗരസഭയിലെ പതിനാലാം വാർഡില്‍ തിരുനായത്തോട് ഭാഗത്ത് ശബരി റെയില്‍പാതയോട് ചേർന്നുള്ള പാടശേഖരത്തിലാണ് സംഭവം നടന്നത്.
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടി വീണതാണെന്നാണ് പ്രാഥമിക വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡ് കൗണ്‍സിലർ കെ ആർ സുബ്രൻ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഡോക്ടർ ഉള്‍പ്പെട്ട സംഘം പരിശോധന പൂർത്തിയാക്കിയ ശേഷം കുറുനരികളുടെ ജഡം സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ തന്നെ മറവ് ചെയ്തു.







