
ഛത്തീസ്ഗഡ്: കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. സതീഷ് നേതം, ശ്യാംലാല്‍ നേതം, സുനില്‍ ഷോരി എന്നിവരാണ് മരിച്ചത്.
ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിലെ ബദരാജ്പൂർ വികസന ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ശക്തമായ കാറ്റിനെ തുടർന്ന് കാണികള്‍ക്കുള്ള ടെന്റ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണില്‍ 11-കെവി വൈദ്യുതി ലൈൻ തട്ടിയതാണ് അപകടകാരണം. ഇതേതുടർന്ന് നിരവധിയാളുകള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വിശ്രാംപുരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group